വല്ലാർപാടം∙ മഴമാറിനിന്ന പകൽ ഗോശ്രീ സമാന്തരപാലത്തിൽ ആരംഭിച്ച ടാറിങ് രാത്രിയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു വൈകിയും തുടരുകയാണ്. ഇന്ന് രാവിലെ പാലം തുറക്കുമെന്നു ദേശീയപാത അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. അറ്റകുറ്റപ്പണി കഴിഞ്ഞു 2 ദിവസം മുൻപ് ടാറിങ് നടത്താനൊരുങ്ങിയെങ്കിലും മഴമൂലം മാറ്റിവച്ചു. 2 മാസമായി ഗോശ്രീ 2-ാം പാലത്തിന്റെ സമാന്തരപാലം അടച്ചിട്ടതിനെ തുടർന്നു ബോൾഗാട്ടിയിൽ നിത്യേന മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കായിരുന്നു. ഇതിനെതിരെ വിവിധ സംഘടനകൾ സമരരംഗത്ത് എത്തിയതോടെ 25 ദിവസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നു സമരം നടത്തിയ സംഘടനകളിലൊന്നായ ഫ്രാഗിന് അധികൃതർ ഉറപ്പ് നൽകി. അതനുസരിച്ചു 27ന് പാലം തുറക്കേണ്ടതായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]