ഏറ്റുമാനൂർ∙ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയറിന്റെ (എൻഎബിഎച്ച്) ദേശീയ അംഗീകാരം നേടിയ നീണ്ടൂർ പഞ്ചായത്തിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറിക്ക് ജില്ലാതല കായകൽപ് അംഗീകാരം. മന്ത്രി വീണാ ജോർജിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ പി.ഡി.ബാബു, പഞ്ചായത്ത് അംഗങ്ങളായ എം.കെ.ശശി, ഷൈനു ഓമനക്കുട്ടൻ, മെഡിക്കൽ ഓഫിസർ ഡോ.
ചാമിനി ചന്ദ്രൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നൽകി വരുന്ന അവാർഡ് ആണ് കേരള ആയുഷ് കായകൽപ്. കേരളത്തിലെ ആയുർവേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികൾ, സബ് ജില്ലാ ആയുഷ് ആശുപത്രികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ (എഎച്ച്ഡബ്ല്യൂസി) എന്നിവയിൽ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട
മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് ആയുഷ് കായകൽപ് അവാർഡ് നൽകുന്നത്. കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണ് ഈ അംഗീകാരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ് പറഞ്ഞു. നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങളെയും അനുമോദിക്കുന്നതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]