കൊച്ചി ∙ മലയാള മനോരമയും എൻബിഎഫ്സി സ്ഥാപനമായ റിലയന്റ് ക്രെഡിറ്റ്സും ചേർന്ന് മെട്രോയുടെ സഹകരണത്തോടെ സെപ്റ്റംബർ 2ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മെട്രോ വടക്കേക്കോട്ട, വൈറ്റില, ഇടപ്പളളി സ്റ്റേഷനുകളിലാണു മത്സരം.
പൊതുജനങ്ങൾക്കു പുറമേ, റസിഡൻസ് / ഫ്ലാറ്റ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലയൺസ്, റോട്ടറി, വൈഎംസിഎ സംഘടനകൾക്കും പങ്കെടുക്കാം. ഒരു ടീമിൽ 5 പേർ വേണം.
പ്രകൃതിദത്തമായ പൂക്കൾ, ഇലകൾ, നിറങ്ങൾ തുടങ്ങിയവ മാത്രമേ ഉപയോഗിക്കാവൂ. രാവിലെ 9നു തുടങ്ങി 12നു മുൻപ് 4 x 4 അടിയിൽ കൂടാത്ത പൂക്കളങ്ങൾ ഒരുക്കണം.
വിജയികൾക്ക് 15000, 10000, 7500 എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ്സ് / ഫ്ലാറ്റ് അസോസിയേഷനുകൾ, വൈഎംസിഎ, ലയൺസ്, റോട്ടറി, വനിതകൾ മാത്രമുള്ള ടീം എന്നിങ്ങനെ ഓരോ വിഭാഗത്തിലും ഏറ്റവും മികച്ച പൂക്കളങ്ങൾക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കും. കൂടാതെ മികച്ച 20 പൂക്കളങ്ങൾക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതം ലഭിക്കും.
സമ്മാന വിതരണം ഉച്ചകഴിഞ്ഞ്. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 04844447411, +91 9633542102 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
∙ കുട്ടികൾക്ക് മഹാബലി കളറിങ് മത്സരം
വൈറ്റില മെട്രോ സ്റ്റേഷനിൽ സെപ്റ്റംബർ 2ന് ഉച്ചയ്ക്ക് 1 മണി മുതൽ എൽകെജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്രയോൺ കളറിങ് മത്സരവും സംഘടിപ്പിക്കുന്നു.
പ്രവേശനം സൗജന്യം. തന്നിരിക്കുന്ന ഷീറ്റിലെ മഹാബലിയെ ഒരു മണിക്കൂറിനുള്ളിൽ ക്രയോൺ ഉപയോഗിച്ച് കളർ ചെയ്യുന്ന 50 പേർക്ക് കളിക്കുടുക്കയുടെ 6 മാസത്തെ സബ്സ്ക്രിപ്ഷൻ സമ്മാനം.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. സ്കൂൾ ഐഡി നിർബന്ധമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]