കൊച്ചി ∙ സന്തോഷവും സമാധാനവും പരസ്പരം പങ്കിട്ടും അന്യന്റെ വേദനയ്ക്ക് പരിഹാരമേകിക്കൊണ്ടുമുള്ള ആഗോള ഉത്സവമായി ഓണം മാറണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അതിനുള്ള ആഗോള ഉത്തരവാദിത്തമാകണം നാം ഓരോരുത്തരും നിർവഹിക്കേണ്ടത്.
ആലുവ രാജഗിരി ആശുപത്രിയിൽ വിദേശികളായ രോഗികൾക്കും ബന്ധുക്കൾക്കും കൂട്ടിരിപ്പുകാർക്കുമായൊരുക്കിയ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവാ.
72 ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ രാജഗിരി ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നുണ്ട്. ഇതിൽ ഉഗാണ്ട, മാലദ്വീപ്, ഒമാൻ തുടങ്ങിയ 15 ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ ആഘോഷത്തിനുണ്ടായിരുന്നു.
ചടങ്ങിന്റെ ഭാഗമായൊരുക്കിയ വടംവലിയും ഓണസദ്യയുമെല്ലാം വിദേശികൾക്ക് പുതിയ കാഴ്ചകളായി. കേരളീയവേഷം ധരിച്ചായിരുന്നു ഇവരിൽ പലരും ആഘോഷത്തിനെത്തിയത്.
രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ജോൺസൺ വാഴപ്പിള്ളി സിഎംഐ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ജെയ്ക്കബ് വർഗീസ്, ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അലി ഉസം (മാലദ്വീപ്), അബ്ദുള്ള സെയ്ഫ് സലിം അൽ ഖ്വാസ്മി (ഒമാൻ), അബു ബൊഗേറ (ഉഗാണ്ട), വിർലാൻ എലേന (മൾഡോവ) എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]