കാസർകോട് ∙ 16 വയസ്സുകാരിയെ ഫോണിൽ ശല്യം ചെയ്ത് ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയിൽ പ്രതിക്ക് 12 വർഷം കഠിനതടവും 40000 രൂപ പിഴയും. നെട്ടണിഗെ മദിമത്തിമാർ ഹൗസിൽ ഷംസുദ്ദീനാണ് (39) കാസർകോട് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി രാമു രമേശ്ചന്ദ്രഭാനു ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 8 മാസംകൂടി കഠിനതടവ് അനുഭവിക്കണം. വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകി 2019 മുതൽ ഫോണിൽ ശല്യം ചെയ്തതിന് 2022ൽ ആദൂർ പൊലീസാണ് കേസ് ചാർജ് ചെയ്തത്. എസ്ഐ കെ.വി.മധുസൂദനനാണ് കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.പ്രിയ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]