പിറവം∙ ഓണാഘോഷത്തിനു നാട്ടിലേക്കു മടങ്ങാനിരുന്ന എൻജിനീയർ മസ്കത്തിൽ കുഴഞ്ഞു വീണു മരിച്ചു. രാമമംഗലം കുന്നത്ത് കൃഷ്ണ കെ.നായർ (44) ആണു മരിച്ചത്.മസ്കത്തിലെ കോവി ആൻഡ് പാർട്ണേഴ്സ് സ്ഥാപനത്തിൽ എൻജിനീയറാണ്.
ഇന്നലെ രാവിലെ താമസ സ്ഥലത്തിനു സമീപം കടലിൽ നീന്തുന്നതിനിടെയായിരുന്നു സംഭവം. നീന്തലിനിടയിൽ അസ്വസ്ഥത തോന്നി കരയിലേക്കു കയറിയപ്പോൾ തളർന്നു വീഴുകയായിരുന്നുവെന്നാണു വിവരം.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കെഎസ്ഇബി റിട്ട. എൻജിനീയറും രാമമംഗലം ഷഡ്കാല ഗോവിന്ദമാരാർ കലാസമിതി മുൻ സെക്രട്ടറിയുമായ പി.എൻ.കരുണാകരൻ നായരുടെയും സതിയുടെയും മകനാണ്.
മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.സംസ്കാരം നാളെ 2.30ന്. ഭാര്യ:കടയിരുപ്പ് കൊമ്മലയിൽ സ്വപ്ന (താലൂക്ക് ഓഫിസ് മൂവാറ്റുപുഴ).
മക്കൾ:രഘുറാം കൃഷ്ണ, പൂർണിമ കൃഷ്ണൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]