ആറ്റിങ്ങൽ ∙ പഠനത്തിന് പ്രായം വെല്ലുവിളിയാകില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ആറ്റിങ്ങൽ വേലാംകോണം സൗപർണികയിൽ അനിത കുമാരി എന്ന അറുപത്തിയെട്ടുകാരി. 65–ാം വയസ്സിൽ പ്ലസ്ടു തുല്യത പരീക്ഷ എഴുതി അഞ്ചാം റാങ്ക് നേടിയ ഇവർ വിജയഗാഥ തുടരുകയാണ്.
കേരള യൂണിവേഴ്സിറ്റി സോഷ്യോളജി ബിരുദ പരീക്ഷയിൽ 76.7 ശതമാനം മാർക്ക് നേടി മികച്ച വിജയം നേടിയതിന് പിന്നാലെ തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമ വിദ്യാർഥിയായി പ്രവേശനം നേടുകയും ചെയ്തു.
കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മരിച്ച അനിത കുമാരിയുടെ പഠനം പത്താം ക്ലാസിൽ വച്ച് മുടങ്ങി. ആറ്റിങ്ങൽ ഗവ.ഐടിഐയിൽ നിന്ന് ഒരു വർഷ ഷീറ്റ്മെറ്റൽ കോഴ്സ് പാസായെങ്കിലും ഇരുപതാം വയസ്സിൽ വിവാഹം കഴിഞ്ഞതോടെ പഠനം നിലച്ചു.
ഭർത്താവ് ജോൺ ഡി. രാജിന്റെ പ്രോത്സാഹനത്തോടെ പ്രീപ്രൈമറി കോഴ്സിന് ചേർന്ന് മൂന്നാം റാങ്കോടെ വിജയിച്ചെങ്കിലും ഭർത്താവ് വിദേശത്തേക്ക് പോയതോടെ വീണ്ടും പഠനം മുടങ്ങി.
പത്ത് വർഷം മുൻപ് കാലിന് അസുഖം ബാധിച്ച് കിടപ്പിലായപ്പോൾ പഠനം തുടരാൻ തീരുമാനിക്കുകയായിരുന്നു.
മൂന്നു മാസം കിടപ്പിലായിരുന്നു. ഭർത്താവും മക്കളും പിന്തുണ നൽകിയതോടെ പഠനം തുടരുകയായിരുന്നു.
അസുഖത്തിന് ആശ്വാസം വന്നതോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ കഥ പ്രസംഗം കോഴ്സിന് ചേർന്ന് ഒന്നാം റാങ്കോടെ വിജയിച്ചു. അവിടെ വച്ചാണ് പ്ലസ്ടു തുല്യതാ കോഴ്സിനെ കുറിച്ച് അറിയുന്നത്.
അത് വഴിത്തിരിവായി. നാഷനൽ ഇൻഷുറൻസ് കായംകുളം ബ്രാഞ്ച് ഡപ്യൂട്ടി മാനേജറായ മകൻ ബാബുരാജിന്റെയും, മരുമകൾ ഡോ.
ഗീതാ രാജിന്റെയും പിന്തുണയാണ് 68–ാം വയസ്സിലും മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് അനിതകുമാരി പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]