കക്കി, ആനത്തോട് ഡാമിന്റെ ഷട്ടറുകൾ തുറക്കും;
പത്തനംതിട്ട ∙ മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും.
കാലാവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാൻ സാധ്യതയുള്ളതിനാൽ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീമീറ്റർ മുതൽ പരമാവധി 60 സെന്റീ മീറ്റർ ഉയർത്തി 50 ക്യുമെക്സ് മുതൽ 100 ക്യുമെക്സ് വരെ എന്ന തോതിൽ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂൾ ലെവലിൽ ക്രമപ്പെടുത്തും. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളിൽ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു
അഭിമുഖം 16ന്
പത്തനംതിട്ട∙ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകരുടെ (കൊമേഴ്സ് – ജൂനിയർ) താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 16ന് രാവിലെ 9.30 ന് നടക്കും. 9447472690
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം 8ന്
പത്തനംതിട്ട
∙ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബർ 8ന് 10.30ന് പത്തനംതിട്ട നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും.
സൗജന്യപരിശീലനം
പത്തനംതിട്ട
∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ ഡിടിപി പരിശീലനം ആരംഭിക്കുന്നു. 0468 2992293.
അധ്യാപക ഒഴിവ്
പത്തനംതിട്ട
∙ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് അധ്യാപക (ജൂനിയർ) താൽക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 16ന് 9.30ന് സ്കൂൾ ഓഫിസിൽ എത്തണം.
9447472690
വൈദ്യുതിമുടക്കം
മേക്കണ്ണം, ടവർ, കൂത്താടിമൺ, തണ്ണിത്തോട് മാർക്കറ്റ്, ഞക്കുകാവ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]