ചേർത്തല∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ റോഡ് അടച്ചു കെട്ടിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. റെയിൽവേ സ്റ്റേഷനിലേക്കു ചുറ്റിക്കറങ്ങി എത്തേണ്ട
അവസ്ഥയിൽ യാത്രികർ. ദിവസേന ആയിരക്കണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനിലേക്കു യാത്രാ സൗകര്യം ഇല്ലാതെ വരും. നിലവിൽ റെയിൽവേ സ്റ്റേഷനു മുന്നിലെ ദേശീയപാത നിർമാണം പൂർത്തിയായാൽ സർവീസ് റോഡിലൂടെ മാത്രമാകും യാത്രക്കാർക്കു പ്രവേശിക്കാൻ കഴിയുക.
റെയിൽവേ സ്റ്റേഷനു മുന്നിൽ അടിപ്പാത നിർമിക്കാത്തതിനാൽ ദേശീയപാത കുറുകെ കടക്കണമെങ്കിൽ ഇരുവശങ്ങളിലേക്കും ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ട
സാഹചര്യമാണ്. നിർമാണം പൂർത്തിയാകുമ്പോൾ ബസ് നിർത്താൻ പോലും സ്ഥലമില്ലാതെ വരുന്നതിനാൽ ബസ് യാത്രക്കാരും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.
റെയിൽവേ സ്റ്റേഷന്റെ മുൻവശം ഉൾപ്പെടെയുള്ള മൂന്നു സ്ഥലങ്ങളിൽ ദേശീയപാത അതോറിറ്റിയും റെയിൽവേ അധികൃതരും സ്ഥലം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ റെയിൽവേ സ്റ്റേഷനു മുന്നിൽ ബസ്ബേ നിർമിക്കാനും കഴിയാത്ത സ്ഥിതിയാണ്.
നിലവിലെ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള വഴിയോര വിശ്രമകേന്ദ്രവും യാത്രക്കാർക്കു പ്രയോജനമില്ലാതെ അടഞ്ഞുപോകും. നിലവിൽ റെയിൽവേ സ്റ്റേഷനു മുന്നിൽ മേൽനടപ്പാതയാണു ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്.
ഇതു ലിഫ്റ്റ് സൗകര്യമുള്ള പാതയായി ഉയർത്താൻ മന്ത്രി പി.പ്രസാദിന്റെ സാന്നിധ്യത്തിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായെങ്കിലും പൂർണമായും അനുമതി ലഭിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]