പുതുപ്പള്ളി ∙ സിഎംഎസ് കോളജ് തിരഞ്ഞെടുപ്പിലെ കെഎസ്യു വിജയവുമായി ബന്ധപ്പെട്ട് പുതുപ്പള്ളിയിലെ കെഎസ്യു പ്രവർത്തകർക്കെതിരെ ആക്രമണശ്രമമെന്ന് ആക്ഷേപം. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ജിത്തു ജോസ് ഏബ്രഹാം മാരേട്ടിന്റെ പുതുപ്പള്ളി പാലൂർപ്പടിയിലുള്ള വീടിനു മുൻപിൽ വ്യാഴാഴ്ച രാത്രി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി നിരീക്ഷണം നടത്തിയെന്നാണ് ആരോപണം. 3 കാറുകളിൽ എത്തിയവർ സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ അന്വേഷണം നടത്തിയതായി ജിത്തു പറഞ്ഞു.
ഓട്ടോസ്റ്റാൻഡിലെത്തി അഭിഭാഷകൻ ഉണ്ടോയെന്ന് അന്വേഷിച്ചതായി കെഎസ്യു നേതാക്കളും പറഞ്ഞു.
വിവരമറിഞ്ഞു ചാണ്ടി ഉമ്മൻ എംഎൽഎ സ്ഥലത്തെത്തി. എംഎൽഎ അറിയിച്ചതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
നേതാവിന്റെ വീട്ടിലേക്കു കല്ലെറിഞ്ഞതായി ആക്ഷേപം ഉയർന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. രാത്രിയിൽ ജിത്തുവിന്റെ വീടിനു പൊലീസ് കാവലേർപ്പെടുത്തി. കെഎസ്യു കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് മാഹിൻ നവാസിനു നേരെ ആക്രമണം നടന്നിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]