ധർമസ്ഥല∙ മകളെ കാണാതായെന്ന പരാതി പിൻവലിക്കാൻ തയ്യാറെന്ന്
പ്രധാന പരാതിക്കാരിയായ സുജാത ഭട്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് സുജാത ഇക്കാര്യം അറിയിച്ചത്.
തന്റെ മകൾ അനന്യ ഭട്ടിനെ ധർമസ്ഥലയിൽ െവച്ച് കാണാതായെന്ന സുജാതയുടെ പരാതിയാണ് ധർമസ്ഥലയിൽ നൂറോളം പെൺകുട്ടികളെയും സ്ത്രീകളെയും കൊന്ന് കുഴിച്ചിട്ടുവെന്ന മുൻ ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിന് ബലമായത്. മെഡിക്കൽ വിദ്യാർഥിനിയായിരുന്ന മകൾ അനന്യയെ 2003ൽ ധർമസ്ഥയിൽവെച്ച് കാണാതായെന്നായിരുന്നു സുജാതയുടെ പരാതി.
ചോദ്യം ചെയ്യലിൽ സുജാത ഇടയ്ക്കിടെ മൊഴി മാറ്റുന്നതായി പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ധർമസ്ഥലയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയാത്തതോടെ ചിന്നയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുജാതയെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തത്.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനിടെ തനിക്ക് അനന്യ എന്നൊരു മകളില്ലെന്നായിരുന്നു സുജാത പറഞ്ഞത്. എന്നാൽ വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ അനന്യയുടെ തിരോധാനത്തിനു പിന്നിലുള്ളവരെന്നു കരുതുന്ന ചിലരുടെ പേരുകൾ ഇവർ അന്വേഷണ സംഘത്തോടു പറഞ്ഞു.
ഇതേക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]