
കുറവിലങ്ങാട് ∙ കുറവിലങ്ങാട് ബൈബിൾ കൺവൻഷന് ഭക്തിനിർഭരമായ തുടക്കം. കൺവൻഷൻ ഒരു പതിറ്റാണ്ട് പിന്നിടുകയാണ് ഇത്തവണ.
പള്ളിയങ്കണത്തിലെ കൂറ്റൻ പന്തൽ നിറഞ്ഞുകവിഞ്ഞ് ആദ്യദിനം വിശ്വാസ സാഗരം ഒഴുകിയെത്തി. ഫാ.
ബിനോയി കരിമരുതുങ്കൽ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയം സീനിയർ അസി.
വികാരി ഫാ. ജോസഫ് മണിയഞ്ചിറ കുർബാനയർപ്പിച്ചു.
പാലാ രൂപതാ മുഖ്യ വികാരി ജനറൽ മോൺ. ഡോ.
ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. വചനം പങ്കുവയ്ക്കപ്പെടുന്ന വേദികളിൽ ദൈവകൃപയുടെ നീർച്ചാലുകളൊഴുകുമെന്ന് അദ്ദേഹം പറഞ്ഞു.
ആർച്ച്പ്രീസ്റ്റ് ഫാ. ഡോ.
തോമസ് മേനാച്ചേരി പ്രസംഗിച്ചു.
ദിവസവും വൈകിട്ട് 4.30നു കുർബാന. തുടർന്ന് ആരംഭിക്കുന്ന വചന പ്രഘോഷണം 9നു സമാപിക്കും.
ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ.
ബിനോയി കരിമരുതുങ്കൽ എന്നിവർ നേതൃത്വം നൽകും. ഇന്ന് കൗൺസലിങ്ങിനും കുമ്പസാരത്തിനും ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്.
വിവിധ ദിവസങ്ങളിൽ പാലാ രൂപതാ വികാരി ജനറൽമാരായ മോൺ. ഡോ.
സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ഡോ.
ജോസഫ് കണിയോടിക്കൽ, മോൺ. ഡോ.
ജോസഫ് മലേപ്പറമ്പിൽ, മുട്ടുചിറ റൂഹാദക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ എന്നിവർ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ദേവാലയത്തിന്റെ അങ്കണത്തിലാണ് കൂറ്റൻ പന്തൽ ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ ഒന്നിന് സമാപിക്കും. ഒന്നിന് ദൈവമാതാവിന്റെ ജനനത്തിരുനാളിന് കൊടിയേറും.
8നു സമാപിക്കും. നോമ്പിലെ എല്ലാ ദിവസങ്ങളിലും വിവിധ ഇടവകകളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും മുത്തിയമ്മ തീർഥാടനങ്ങൾ എത്തുന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. സമാപനദിനമായ 8നു 10നു ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കുർബാനയർപ്പിച്ചു സന്ദേശം നൽകും.
തുടർന്ന് മേരിനാമധാരി സംഗമവും സ്നേഹവിരുന്നും നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]