
കുറുപ്പന്തറ ∙ കോട്ടയം – എറണാകുളം റോഡരികിൽ മാഞ്ഞൂർ ഗവ. എൽപി സ്കൂളിനു സമീപം നടപ്പാതയിൽ അപകടാവസ്ഥയിൽ നിന്നിരുന്ന കൂറ്റൻ തണൽമരം വെട്ടിനീക്കി.
ചുവട് പൂർണമായും ദ്രവിച്ച് സ്കൂളിനും വാഹന യാത്രക്കാർക്കും അപകടഭീഷണിയായ മരം വെട്ടിനീക്കിയില്ലെങ്കിൽ വൻ അപകടമാകും സംഭവിക്കുകയെന്ന് മനോരമ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. ഇതോടെ പൊതുമരാമത്ത്, റവന്യു, വിദ്യാഭ്യാസ വകുപ്പ് അധികൃതർ പ്രശ്നത്തിൽ ഇടപെടുകയും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ, ചാക്കോ മത്തായി എന്നിവരും സ്കൂൾ അധികൃതരും പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
സ്കൂൾ അധികൃതർ ജില്ലാ ഭരണകൂടത്തിനു നൽകിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിനോട് മരം വെട്ടിനീക്കാൻ കലക്ടർ ആവശ്യപ്പെടുകയായിരുന്നു. റവന്യു അധികൃതർ എത്തി മരം പരിശോധിക്കുകയും ഉടൻ തന്നെ മരം വെട്ടി നീക്കണമെന്നു റിപ്പോർട്ട് നൽകുകയും ചെയ്തതോടെയാണ് അടിയന്തരമായി നടപടിയായത്.
പൊതുമരാമത്ത് വകുപ്പാണ് മരം വെട്ടി നീക്കിയത്.പൊലീസ്, കെഎസ്ഇബി, റവന്യു, പൊതുമരാമത്ത് വകുപ്പ് അധികൃതർ മേൽനോട്ടം വഹി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]