കുലുക്കല്ലൂർ ∙ മണവാട്ടിയായി മുഹമ്മദ് മുഹസിന് എംഎല്‍എ. തോഴിമാരായി ഭിന്നശേഷി വിദ്യാര്‍ഥികളും കുടുംബശ്രീ, ആശാവര്‍ക്കര്‍മാരും.
കുലുക്കല്ലൂര്‍ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് ഓണാഘോഷത്തോടനുബന്ധിച്ച് പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ബന്ധുക്കള്‍, സന്നദ്ധ പ്രവർത്തകര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമത്തിലായിരുന്നു വേറിട്ട പരിപാടി.
ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികളും കുടുംബശ്രീ അംഗങ്ങളും ഒരുക്കിയ ഒപ്പനയിലാണ് മുഹമ്മദ് മുഹസിന് എംഎല്‍എ മണവാട്ടിയായി എത്തിയത്.
തോഴിമാരുടെ ഒപ്പനപ്പാട്ടുകള്‍ക്കും കൈകൊട്ടിപ്പാട്ടുകള്ക്കും നൃത്തച്ചുവടുകള്‍ക്കും ഒപ്പം വേദനകള്‍ മറന്നു സദസ്സിലിരിക്കുന്ന പാലിയേറ്റീവ് രോഗികളും പാട്ടു പാടി താളമിട്ടു. വേദിയില്‍ ഇരിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പന സംഘത്തോടൊപ്പം നൃത്തംവച്ചു.
മുളയൻകാവ് ഗോൾഡ് സ്റ്റാർ കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമം പഞ്ചായത്തിലെ രോഗികൾക്കും വൊളന്റിയർമാർക്കും സ്നേഹ വിരുന്നായി.
പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളും സ്നേഹ സംഗമത്തിൽ പങ്കാളികളായി. മുഹമ്മദ് മുഹസിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അധ്യക്ഷ വി.രമണി അധ്യക്ഷയായി.
പഞ്ചായത്ത് ഉപാധ്യക്ഷൻ ടി.കെ.ഇസ്ഹാഖ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ.മുഹമ്മദ്, കെ.ബഷീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രജനി, കെ.ഖദീജ, കെ.ശ്രീകുമാർ, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തിലെ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങള്‍, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബഡ്സ് സ്കൂളിലെ കുട്ടികളുടെയും പാലിയേറ്റീവ് രോഗികളുടെയും വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]