
ഇൻസ്ട്രക്ടർ ആറ്റിങ്ങൽ ∙ ഗവ. ഐടിഐയിൽ മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ (പരിവർത്തിത ക്രിസ്ത്യൻ) താൽക്കാലിക നിയമനം.
അഭിമുഖം 30ന്. 0470 2622391
ഹോസ്റ്റൽ വാർഡൻ
തിരുവനന്തപുരം ∙ വലിയതുറ ഗവ.ഫിഷറീസ് സ്കൂളിൽ ഹോസ്റ്റൽ വാർഡൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
അഭിമുഖം ഇന്ന്. ഫോൺ: 6238060098.
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനം
കിളിമാനൂർ∙ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് എംജിഎൻആർഇജിഎസ് സെല്ലിൽ ദിവസവേതനം അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിനെ നിയമിക്കുന്നു, ബികോം പിജിഡിസിഎ ഉള്ളവർക്കാണ് നിയമനം.
അഭിമുഖം 1ന് 11ന്. 94007 33856.
സ്പോട് അഡ്മിഷൻ
അരുവിക്കര∙ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്.
എസ്എസ്എൽസിയാണ് യോഗ്യത. പരമ്പരാഗത വസ്ത്ര നിർമാണത്തോടൊപ്പം കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും പരിശീലനം ലഭിക്കും.
30ന് രാവിലെ 10ന് നെടുമങ്ങാട് ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ സ്പോട് അഡ്മിഷൻ നടക്കും. ഫോൺ: 0472-2812686, 9074141036.
സീറ്റൊഴിവ്
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ഗവ.
പോളിടെക്നിക് കോളജിൽ റഗുലർ ഡിപ്ലോമ കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഇന്ന് രാവിലെ 9.30ന് സ്പോട് അഡ്മിഷൻ നടത്തും.
ഫോൺ: 0471 2222935
എൻട്രി ക്ഷണിച്ചു
തിരുവനന്തപുരം∙ തിക്കുറിശ്ശി ഫൗണ്ടേഷന്റെ സാഹിത്യ അവാർഡിനുള്ള എൻട്രികൾ ക്ഷണിച്ചു. കഥ, കവിത, നോവൽ, സംഗീത, നാടക, ചലച്ചിത്ര ഗ്രന്ഥങ്ങളാണ് പരിഗണിക്കുന്നത് .
10ന് അകം അപേക്ഷിക്കണം. വിലാസം: രാജൻ വി.പൊഴിയൂർ, സെക്രട്ടറി, തിക്കുറിശ്ശി ഫൗണ്ടേഷൻ, പോസ്റ്റ് ഓഫിസ് ബിൽഡിങ്, പൊഴിയൂർ പിഒ, തിരുവനന്തപുരം , 695513.
ഫോൺ : 9947005503
കൈകൊട്ടിക്കളി
വെമ്പായം ∙ ഓണാഘോഷത്തിന്റെ ഭാഗമായി കൊഞ്ചിറ കൈരളി ബാല കലാസമിതി 5 ന് കൈകൊട്ടിക്കളി മത്സരം നടത്തുന്നു. ഫോൺ: 9995197005, 7510155750.
ഓണം ഉല്ലാസയാത്ര 31 മുതൽ
നേമം∙ കെഎസ്ആർടിസി പാപ്പനംകോട് ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന ഓണം ഉല്ലാസ യാത്ര 31 ന് ആരംഭിക്കും. 6, 20, 30 തീയതികളിലാണ് ആറന്മുള വള്ളസദ്യയോടെയുള്ള പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്ര ഒരുക്കിയിരിക്കുന്നത്.
31 ന് വൈകിട്ട് മറയൂർ–കാന്തല്ലൂർ–മൂന്നാർ യാത്ര ആരംഭിക്കും. 2 ന് പൊന്മുടി–നെയ്യാർ ഡാം–കാപ്പുകാട് യാത്രയാണ്. 6 ന് നടക്കുന്ന മലരിക്കൽ വസന്തം യാത്രയിൽ ഹിൽപാലസ്, അരീക്കൽ വാട്ടർ ഫാൾസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
7 ന് ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, 8ന് പൊന്മുടി, പൂവാർ ബോട്ടിങ്, 13ന് കാസർകോട് പൊലിയം തുരുത്ത്, വണ്ടർല, 14ന് ആഡംബര ക്രൂയിസ് ഷിപ്പായ നെഫർടി യാത്ര, 21ന് പാലരുവി–തെൻമല–റോസ്മല, 27 ന് അഞ്ചുരുളി– രാമക്കൽമേട്, 28 ന് കന്യാകുമാരി യാത്രയും ഒരുക്കിയിട്ടുണ്ട്. ഫോൺ–94952 92599.
നെയ്യാർ മേളയ്ക്ക് ഇന്നു തുടക്കം; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും
നെയ്യാറ്റിൻകര ∙ വിനോദ സഞ്ചാര, തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെ വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി നടത്തുന്ന നെയ്യാർ മേള ആറാലുംമൂട് മാർക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 5ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
സമാപനം 14ന്. ത്രീഡി പ്ലാനറ്റേറിയം, റോബട്ടിക്സ് ഫെസ്റ്റ്, ഭക്ഷ്യമേള, കാർണിവൽ, പുസ്തകോത്സവം, കലാവിരുന്ന്, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണം, ശാസ്ത്ര സാങ്കേതിക പ്രദർശനം തുടങ്ങി ഒട്ടേറെ പരിപാടികൾ നെയ്യാർ മേള പത്താം എഡിഷനിൽ ഇടം നേടിയിട്ടുണ്ട്.
വ്യാപാരവും വിനോദവും വിജ്ഞാനവും കൈകോർക്കുന്ന മേളയിൽ നൂറിൽപരം സ്റ്റാളുകളുണ്ട്. സാംസ്കാരിക പ്രമുഖരെ അണി നിരത്തി ചർച്ച, സെമിനാർ, സിംപോസിയം തുടങ്ങിയവയുമുണ്ട്.
ഇന്റർ കൊളീജിയറ്റ് ഡാൻസ് മത്സരം, ശാസ്ത്ര മെഡിക്കൽ സ്പേസ് എക്സിബിഷൻ തുടങ്ങിയവയാണ് മുഖ്യ ആകർഷണം
രാജ്യാന്തര നിയമ വിദ്യാഭ്യാസ സമ്മേളനം 30,31 തീയതികളിൽ
തിരുവനന്തപുരം ∙ കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ(സിഎൽഇഎ), ലോ അക്കാദമിയുമായി ചേർന്ന് നടത്തുന്ന രാജ്യാന്തര ദ്വിദിന നിയമ വിദ്യാഭ്യാസ സമ്മേളനം 30,31 തീയതികളിൽ മസ്ക്കറ്റ് ഹോട്ടലിൽ നടക്കും. 30ന് 3.30ന് സുപ്രീംകോടതി ജഡ്ജിയും നാൽസ എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ അറ്റോർണി ജനറലും സിഎൽഇഎ രക്ഷാധികാരിയുമായ ഡോ. ആർ.
വെങ്കട്ടരമണി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ, ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താക്, ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫ.ഡോ. എസ്.ശിവകുമാർ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് 5ന് നടക്കുന്ന ചർച്ചയിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി.
നാഗരത്ന, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ, നേപ്പാൾ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺകുമാർ സിൻഹ തുടങ്ങിയവർ പങ്കെടുക്കും.
31ന് 2.30ന് നടക്കുന്ന സമാപനത്തിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ്, ശ്രീലങ്കൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.എച്ച്.എം.ഡി. നവാസ് തുടങ്ങിയവർ പങ്കെടുക്കും.
എംഫോർ മാരി റജിസ്ട്രേഷൻ ഡ്രൈവ് പോത്തൻകോട്
തിരുവനന്തപുരം∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടലായ എം ഫോർ മാരിയുടെ സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ് ഇന്നും നാളെയും പോത്തൻകോട് യുപി സ്കൂളിന് സമീപത്തെ അക്ഷയ സെന്ററിൽ നടത്തും.
രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ്. ഉപഭോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യുന്നതിനൊപ്പം സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനും അവസരം.
മികച്ച മാച്ച് മേക്കിങ് ആൽഗരിതം എംഫോർ മാരിക്കുണ്ട്. വിവരങ്ങൾക്ക്: 8138900792.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]