
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IDSFFK)യിൽ കെആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ഹ്രസ്വചിത്രം മികച്ച ക്യാമ്പസ് ഫിക്ഷൻ പുരസ്കാരം നേടി. ഉറ എന്ന ഹ്രസ്വ ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.
കെആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ശ്രുതിൽ മാത്യു സംവിധാനം ചെയ്ത ഈ ചിത്രത്തിന് മുഹമ്മദ് അഷ്ഫാഖ് ഛായാഗ്രഹണം, വിപിൻ വർഗീസ് എഡിറ്റിംഗ്, വൈശാഖ് ശങ്കർ സൗണ്ട് ഡിസൈൻ എന്നിവ നിർവഹിച്ചു. രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ നിന്ന് വേറിട്ടുനിന്ന ഉറ, ജ്യൂറിയുടേയും പ്രേക്ഷകരുടേയും പ്രശംസ നേടി.
ഉറ ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലില്‍ 2025–ല്‍ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]