
വടകര∙ ഷാഫി പറമ്പിൽ എംപിയെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിലും ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വി.പി.ദുൽഖിഫിലിനെ കാർ തകർത്ത് ആക്രമിച്ചതിലും പ്രതികൾക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ.രമ എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ്–ആർഎംപി ജനകീയ മുന്നണി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. പ്രതികൾക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനു മുന്നിൽ കെ.കെ.രമയും യുഡിഎഫ്, ആർഎംപി നേതാക്കളും കുത്തിയിരുന്നു പ്രതിഷേധിച്ചു.
വിവരം അറിഞ്ഞ് കൂടുതൽ യുഡിഎഫ്, ആർഎംപി പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി മുദ്രാവാക്യം വിളിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ ഉറപ്പു ലഭിക്കുംവരെ പിരിഞ്ഞു പോകില്ലെന്ന് കെ.കെ.രമ എംഎൽഎയും യുഡിഎഫ് നേതാക്കളും പൊലീസിനെ അറിയിച്ചു. ഡിവൈഎസ്പിയും പൊലീസ് ഇൻസ്പെക്ടറും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.രാത്രി എട്ടരയോടെ ജില്ലാ പൊലീസ് മേധാവി എംഎൽഎയെ വിളിച്ച് നടപടി എടുക്കുമെന്ന് ഉറപ്പു നൽകി.
വി.പി.ദുൽഖിഫിഖിലിന്റെ കാറിന്റെ ചാവി എടുത്തു മാറ്റിയ പൊലീസുകാരന് എതിരെ അന്വേഷണം നടത്തുമെന്നും പറഞ്ഞു. അതോടെ പ്രവർത്തകർ പിരിഞ്ഞുപോയി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]