
കപിക്കാട് ∙ വർഷങ്ങളായി നിർമാണം മുടങ്ങിക്കിടക്കുന്ന കപിക്കാട് – കല്ലുപുര -വാക്കേത്തറ – തോട്ടകം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി. കിഫ്ബിയിൽ നിന്ന് 25 കോടി രൂപയ്ക്കു ധനാനുമതി ലഭിക്കുന്നതിനു വേണ്ടി പദ്ധതി കിഫ്ബിയുടെ ബോർഡ് യോഗത്തിലേക്ക് സമർപ്പിച്ചതായി എംഎൽഎമാരായ മോൻസ് ജോസഫ്, സി.കെ.ആശ എന്നിവർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖാന്തരം 25 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാർ തലത്തിൽ തീരുമാനം എടുത്തിട്ടുണ്ട്.
മന്ത്രി മുഹമ്മദ് റിയാസുമായി മോൻസ് ജോസഫ്, സി.കെ.ആശ എന്നിവർ വിവിധ ഘട്ടങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു.
കപിക്കാട് റോഡിന്റെ മണ്ണിട്ടിരിക്കുന്ന ഭാഗം മുതൽ വാക്കേത്തറ വരെ റോഡ് ഉയർത്തി ടാറിങ് നടത്തുന്നതാണ് പുതിയ എസ്റ്റിമേറ്റിലെ പ്രധാന പദ്ധതി. ഇതോടൊപ്പം പാലത്തിന്റെ ഇരുവശത്തും സമീപന പാത നിർമിച്ച് ടാറിങ് പൂർത്തിയാക്കും.
കപിക്കാട് എത്തക്കുഴി ഭാഗത്തുനിന്ന് ആരംഭിക്കുന്ന റോഡിന്റെ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന റോഡ് റീച്ച് പൊതുമരാമത്ത് റോഡ്സ് സെക്ഷൻ കടുത്തുരുത്തിയുടെ മേൽനോട്ടത്തിൽ റീടാറിങ്ങിനുള്ള എസ്റ്റിമേറ്റ് തയാറാക്കി അനുമതി വാങ്ങുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കപിക്കാട് മുതൽ തോട്ടകം വരെയുള്ള ശോച്യാവസ്ഥ പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാനാണ് തീരുമാനം.
കിഫ്ബി ബോർഡ് യോഗത്തിന്റെ പുതുക്കിയ അനുമതി ലഭിച്ചാൽ ഉടനെ തുടർനടപടികളിലേക്കു കടക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന അനുകൂല തീരുമാനം നടപ്പാക്കുന്നതിലൂടെ നാടിന്റെ യാത്രാദുരിതം അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]