
കാസർകോട് ∙ സംസ്ഥാന സർക്കാരിന്റേത് വികലമായ വിദ്യാഭ്യാസ നയങ്ങളാണെന്ന് ആരോപിച്ച് സെപ്റ്റംബർ 15ന് കാസർകോട്ടു നിന്നു കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ ജാഥയുടെ സ്വാഗതസംഘം ഓഫിസ് കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം പ്രശാന്ത് കാനത്തൂർ, സംസ്ഥാന സമിതി അംഗം സ്വപ്ന ജോർജ്, ഡിസിസി വൈസ് പ്രസിഡന്റ് സാജിദ് മൗവ്വൽ, ജനറൽ സെക്രട്ടറി എം.സി.പ്രഭാകരൻ, സി.വി.ജയിംസ്, ആർ.വി.പ്രേമാനന്ദൻ, രജനി കെ.
ജോസഫ്, എ.രാധാകൃഷ്ണൻ, വിനോദ് നന്ദകുമാർ, കെ.എം.മാത്യു, എ.ജയദേവൻ, ഹരീഷ് പേരയിൽ, സംഘാടകസമിതി വർക്കിങ് ചെയർമാൻ പി.ടി.ബെന്നി, ജനറൽ കൺവീനർ കെ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]