
അധ്യാപക ഒഴിവ്:
എളേരിത്തട്ട്∙ ഇ.കെ.നായനാർ സ്മാരക ഗവ.കോളജിൽ വിവിധ അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 1, 2 തീയതികളിൽ നടക്കും. കൊമേഴ്സ് അധ്യാപക ഒഴിവിലേക്ക് രാവിലെ 9.30നും, ജേണലിസം ഉച്ചയ്ക്ക് 12നും, ഇംഗ്ലിഷ് 1.30നും ഫിസിക്സ് 2ന് രാവിലെ 10നും, കണക്ക് 11നും കംപ്യൂട്ടർ സയൻസ് ഉച്ചയ്ക്ക് 12നും, പൊളിറ്റിക്കൽ സയൻസ് ഉച്ചകഴിഞ്ഞ് 2നും നടക്കും.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തവർ കൂടിക്കാഴ്ചയ്ക്ക് എത്തണം. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്.
അപേക്ഷാത്തീയതി നീട്ടി
കാസർകോട്∙ മറ്റു പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല വിദഗ്ധർ / കൈപ്പണിക്കാർ / പൂർണ വൈദഗ്ധ്യം ഇല്ലാത്ത തൊഴിലാളികൾ എന്നിവർക്ക് ടൂൾ കിറ്റ് വാങ്ങുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്നു.
ടൂൾ കിറ്റ് ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
www.bcdd.kerala.gov.in, www.bwin.kerala.gov.in
ഗുണഭോക്തൃ സംഗമം
കാഞ്ഞങ്ങാട്∙ നഗരസഭയിലെ നിലവിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ ഗുണഭോക്തൃ സംഗമവും ഭവന ഗഡു വിതരണവും 29ന് 10ന് കാഞ്ഞങ്ങാട് നഗരസഭ ടൗൺഹാളിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]