
കൽപറ്റ ∙ താമരശ്ശേരി ചുരം ഒൻപതാം വളവിൽ വ്യൂ പോയിന്റിനു സമീപം മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടുകയും ചെയ്യും.
ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം ചുരത്തിൽ ഗതാഗത നിരോധനം തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഏഴോടെ ചുരം റോഡിനു മുകളിൽ നിന്നു പാറക്കൂട്ടങ്ങളും മരങ്ങളും വലിയ ശബ്ദത്തോടെ വീഴുകയായിരുന്നു. യാത്രക്കാർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും റോഡിനു കുറുകെ വീണതോടെ ദേശീയപാത 766ൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം പൂർണമായും നിലച്ചു. ആംബുലൻസുകൾ അടക്കമുള്ളവ ഗതാഗതക്കുരുക്കിൽപെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]