
കൊച്ചി∙ തീരുവ 50 ശതമാനത്തിൽ തുടർന്നാൽ കേരളത്തിന്റെ ഭക്ഷ്യോൽപന്നങ്ങളുടെ യുഎസിലേക്കുള്ള കയറ്റുമതിയിൽ 75% വരെ ഇടിവുണ്ടായേക്കും. ശീതീകരിച്ചതും അല്ലാത്തതുമായ ഉൽപന്നങ്ങളുടെ വില വർധിച്ചാൽ ഉപഭോക്താക്കൾക്കു താങ്ങാനാവാതെ സൂപ്പർമാർക്കറ്റുകളിൽ നിന്നു പുറത്താവും.
മെക്സിക്കോയിൽ നിന്നും മറ്റും വില കുറഞ്ഞ ഭക്ഷ്യ വിഭവങ്ങൾ ധാരാളമായി യുഎസിലേക്കു വരുന്നുമുണ്ട്.
എന്നാൽ ഓണ വിപണിക്കായി കഴിഞ്ഞ മാസം കയറ്റി അയച്ച ശീതീകരിച്ച ഓണ സദ്യയും സാമ്പാറും പായസവുമെല്ലാം അമേരിക്കയിൽ എത്തിക്കഴിഞ്ഞതിനാൽ കുഴപ്പമില്ല. ഇവയ്ക്ക് 10% തീരുവ മാത്രമാണുള്ളത്.
ഇന്നുകൂടി ഇന്ത്യയിൽ നിന്നു കപ്പൽ കയറുന്ന ഉൽപന്നങ്ങൾക്കും ഇതേ തീരുവ ആയതിനാൽ കപ്പലുകളിലെ കണ്ടെയ്നറുകളിൽ യാത്ര തുടരുന്നവയ്ക്കും പ്രശ്നമില്ല. ഓണം കഴിഞ്ഞ ശേഷമുള്ള കയറ്റുമതിക്കാവും വൻ ഇടിവുണ്ടാവുക.
കേരളത്തിൽ നിന്ന് 15 കമ്പനികൾ ഭക്ഷ്യോൽപന്ന കയറ്റുമതി രംഗത്തുണ്ട്.
നിലവിൽ ഇവയിൽ പലതിന്റെയും കയറ്റുമതിയുടെ 40% വരെ അമേരിക്കയിലേക്കാണ്. ന്യൂയോർക്ക്, ന്യൂജഴ്സി, ഹൂസ്റ്റൺ തുറമുഖങ്ങളിൽ കേരള വിഭവങ്ങൾ കണ്ടെയ്നറുകളിലെത്തുന്നു.
യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ഫാക്ടറികൾക്ക് അവിടത്തെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) പരിശോധനകളുടെ കനത്ത ചെലവുമുണ്ട്. കയറ്റുമതി കുറയുമെന്നു പ്രതീക്ഷിക്കുന്നവരെല്ലാം എഫ്ഡിഎ പരിശോധനയിൽ നിന്നു പിന്മാറാൻ ആലോചിക്കുകയാണ്.
മാത്രമല്ല യുഎസ് വിപണിയിൽ നിന്നു മാറി യൂറോപ്പിലേക്കും യുകെയിലേക്കും കയറ്റുമതിക്കു സാധ്യത തേടുകയാണ് മിക്കവരും.
വിതരണക്കാരെയും ആന്വേഷിക്കുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ സാന്നിധ്യം യൂറോപ്പിൽ വർധിച്ചിട്ടുള്ളത് അനുകൂല ഘടകമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]