
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ഓണാഘോഷം ‘തജ്ജം തകജ്ജം 2025’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ ഉദ്ഘാടനം ചെയ്തു. കോളജ് ബർസാർ ഫാ.
ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, കോളജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
അത്ത പൂക്കളമത്സരം, തിരുവാതിര, മ്യൂസിക് ബാൻഡ്, വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഘ നൃത്തങ്ങൾ, ഓണം ഫാഷൻ റാംപ് വാക്ക്, വടംവലി തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ചിത്തിര ഘോഷയാത്രയിൽ വാദ്യമേളങ്ങൾക്കൊപ്പം മുത്തുക്കുടകളും മലയാള തനിമയുള്ള വേഷവിധാനങ്ങളുമായി വിദ്യാർഥികൾ അണിനിരന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]