
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഓഗസ്റ്റ് 3ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത്. ഷോ തുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉയർന്നു കേട്ട
പേരായിരുന്നു രേണു സുധിയുടേത്. ഷോ ആരംഭിച്ച് ആദ്യമെല്ലാം കുറച്ചൊക്കെ ആക്ടീവ് ആയിരുന്നു രേണുവിന് പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ വേണ്ടത്ര പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.
കൂടാതെ വീട്ടിൽ പോകണമെന്ന ആവശ്യവും ഓരോ ദിവസവും രേണു ബിഗ് ബോസിനോടും മത്സരാർത്ഥികളോടുമൊക്കെയായി പറയുമായിരുന്നു. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷവും ആയി.
ഇത്തരത്തിൽ ഒട്ടനവധി തവണ വീട്ടിൽ പോകണമെന്ന ആഗ്രഹം പങ്കുവച്ച രേണു സുധിയുടെ ആഗ്രഹം ബിഗ് ബോസ് ഇപ്പോൾ നിറവേറ്റി കൊടുത്തിരിക്കുകയാണ്. പുതിയൊരു ബിഗ് ബോസ് കാർഡ് ആണ് രേണുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നത്.
വ്യത്യസ്ത വഴികളുള്ള പാറ്റേണും ഒരു വീടും അതിന് താഴ് ഭാഗത്തായി രേണു സുധിയും നിൽക്കുന്നതായി കാർഡിൽ കാണാം. “എപ്പോഴും ഇത് തന്നെ പറഞ്ഞാൽ പിന്നെ വേറെ എന്താണ് വഴി… അല്ലേ??”, എന്നാണ് കാർഡ് പങ്കിട്ട് കുറിച്ചിരിക്കുന്ന വാക്കുകൾ.
പിന്നാലെ കമന്റുകളുമായി നിരവധി പേരും രംഗത്ത് എത്തി. ചിലർ ട്രോളുകളായി കമന്റ് ചെയ്തപ്പോൾ, “പാവം അല്ലെ.
അവിടെ കുറച്ചു ദിവസം നിന്നോട്ടെ”, എന്ന് പറയുന്നവരും ഉണ്ട്. “എല്ലാ റൂൾസും അറിഞ്ഞിട്ടല്ലെ വരുന്നേ.
വീട്ടുകാരെ കാണാനും വിളിക്കാനും ഒന്നും പറ്റില്ലെന്ന് അറിയാം. എന്നിട്ടും ഏതു നേരവും കിടന്ന് കരയുന്ന എല്ലാവരേം ഒന്ന് ഇറക്കി വിട്ടിട്ടു നല്ല ഗട്ട്സുള്ള കുറച്ചു പേരെ കൊണ്ട് വരാമോ”, എന്നാണ് ഒരാളുടെ കമന്റ്.
ചിലർ എ, ബി, സി എന്നീ വഴികളിൽ രേണുവിന് പോകാൻ പറ്റുന്ന വഴി ഏതാണെന്ന് കമന്റുകളായി രേഖപ്പെടുത്തുന്നുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]