
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ചെങ്ങരൂർച്ചിറ, മുണ്ടാക്കമൺ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം നിരോധിച്ചു
വെണ്ണിക്കുളം ∙ വൃന്ദാവനം–മുക്കുഴി–പുത്തൂർമുക്ക് റോഡിൽ ടാറിങ്ങും അനുബന്ധ പ്രവൃത്തികളുടെ നടക്കുന്നതിനാൽ ഇന്നുമുതൽ 4 ദിവസത്തേക്കു വാഹനഗതാഗതം പൂർണമായും നിരോധിച്ചു.
വാഹനങ്ങൾ അനുബന്ധ റോഡുകൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കലഞ്ഞൂർ ∙ ഇളമണ്ണൂർ-കലഞ്ഞൂർ റോഡിൽ ടാറിങ് നടക്കുന്നതിനാൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ ഇളമണ്ണൂർ-കലഞ്ഞൂർ വഴി പൂതങ്കര റോഡിലൂടെ തിരിഞ്ഞു പോകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]