
എരുമേലി ∙ അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മണക്കയം എന്നിവിടങ്ങളിലെ മലയോരവാസികൾക്കു പമ്പാനദി കടക്കാൻ നടപ്പാലം വരുന്നു. സെപ്റ്റംബർ 11ന് അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നീ നടപ്പാലങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിക്കും.
പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും. 3 വശങ്ങൾ വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട
പ്രദേശങ്ങളാണ് അരയാഞ്ഞിലിമണ്ണും കുരുമ്പൻമൂഴിയും. പമ്പാനദിയിൽ നിർമിച്ച കോസ്വേകളിലൂടെയാണു ജനം പുറനാടുകളിലെത്തുന്നത്. മഴക്കാലത്തു കോസ്വേകൾ മുങ്ങുമ്പോൾ യാത്രാ മാർഗം അടയും.
ഇതിനു പരിഹാരമായാണ് നടപ്പാലങ്ങൾ പണിയുന്നത്.
ചെറിയ ആംബുലൻസുകൾക്കു കടന്നു പോകാവുന്ന വീതിയിലായിരിക്കും നിർമാണം. 2018 ഓഗസ്റ്റ് 15ന് മുൻപുവരെ അരയാഞ്ഞിലിമണ്ണിൽ നടപ്പാലമുണ്ടായിരുന്നു.
2018 ലെ പ്രളയത്തിൽ ഒഴുകിയെത്തിയ തടികൾ ഇടിച്ച് പാലം തകർന്നു. പിന്നീട് ജനകീയ പങ്കാളിത്തത്തോടെ നടപ്പാലം പുനരുദ്ധരിക്കാൻ പദ്ധതിയിട്ടെങ്കിലും പട്ടികവർഗ ക്ഷേമ വകുപ്പ് ഫണ്ട് അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചതിനാൽ പിൻവാങ്ങുകയായിരുന്നു. കുരുമ്പൻമൂഴി പാലത്തിന് 3.97 കോടി രൂപയും അരയാഞ്ഞിലിമണ്ണിനു 2.68 കോടി രൂപയുമാണ് അനുവദിച്ചത്.
8 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുകയാണു ലക്ഷ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]