
പട്ടിക്കാട് ∙ ദേശീയപാതയിൽ പീച്ചി റോഡ് ജംക്ഷനിലെ അടിപ്പാതയ്ക്ക് മുകളിൽ പിക്കപ് വാനിനു പിറകിൽ മറ്റൊരു പിക്കപ് വാനിടിച്ചു; ഡ്രൈവർ ഒരു മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്നു. ഇന്നലെ പുലർച്ചെ 3.30നായിരുന്നു അപകടം.
മേട്ടുപ്പാളയത്തു നിന്നു നാളികേരം കയറ്റി എറണാകുളത്തേക്കു പോകുകയായിരുന്ന പിക്കപ് വാനിന്റെ പിൻവശത്തെ ടയർ പഞ്ചറായതിനെത്തുടർന്ന് ഡ്രൈവർ നിർത്തിയിട്ടിരുന്നു.
ഡ്രൈവർ വാഹനത്തിന്റെ മുൻവശത്തു നിൽക്കുന്ന സമയത്ത് നാഗപട്ടണത്തു നിന്നു വാടാനപ്പിള്ളിയിലേക്ക് ചെമ്മീൻ കയറ്റി പോകുകയായിരുന്ന വാൻ റോഡിൽ കിടന്ന പിക്കപ്പ് വാനിന്റെ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിറകിൽ ഇടിച്ച വാനിന്റെ ഡ്രൈവർ ഒരു മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്നു. അഗ്നിരക്ഷാസേനയും പീച്ചി പൊലീസും ഹൈവേ റിക്കവറി വിങ്ങും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവർ നാഗപട്ടണം സ്വദേശി ചന്ദ്രകുമാറിനെ(37) പുറത്തെടുത്തത്.
ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]