
പിറവം∙ ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ രാമമംഗലം– ചൂണ്ടി റോഡിൽ പൈപ്പ് പൊട്ടൽ തുടർച്ചയായതോടെ ജല അതോറിറ്റി അധികൃതർക്കു മുന്നിൽ റോഡ് സംരക്ഷണ സമിതിയുടെ പ്രതിഷേധം. തിങ്കൾ വൈകിട്ടു പൈപ്പ് പൊട്ടിത്തകർന്ന പെരുമ്പായിപ്പടി ഭാഗത്തു അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴായിരുന്നു കൺവീനർ ഷൈജു പറമ്പ്രക്കാട്ടിന്റെ നേതൃത്വത്തിൽ എതിർപ്പ് ഉയർത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പൈപ്പ് പൊട്ടിയതു മൂലം 22 സ്ഥലങ്ങളിൽ റോഡ് കുഴിക്കേണ്ടി വന്നതായി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. തകർന്ന ഭാഗത്ത് പലയിടത്തും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
ഇത്തരം ഭാഗങ്ങളിൽ ഒരു മാസത്തിനുള്ളിൽ ടാറിങ് പൂർത്തിയാക്കണം.
അമിത ഭാരവുമായി ടോറസ് ലോറികൾ സർവീസ് നടത്തുന്നതു നിയന്ത്രിക്കുന്നതിനു പൊതുമരാമത്തു നടപടി വേണമെന്നും ആവശ്യമുയർന്നു.പഴയ പൈപ്പ് ലൈനിലൂടെയുള്ള പമ്പിങ് ഒഴിവാക്കി പുതിയ ലൈൻ ചാർജ് ചെയ്യണമെന്നും സംരക്ഷണ സമിതി നിലപാടെടുത്തു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പിലാണു പ്രതിഷേധം അവസാനിപ്പിച്ചത്.
രാമമംഗലത്തു നിന്നു ചൂണ്ടി പദ്ധതിയിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പുകളാണു റോഡിനടിയിലൂടെ കടന്നു പോകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]