
അങ്കമാലി ∙ ഓണക്കാലത്ത് അങ്കമാലി പട്ടണത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും പൊലീസും സംയുക്തമായി നടപടികൾ തുടങ്ങി. നഗരസഭയുടെ നേതൃത്വത്തിൽ ടി.ബി, അങ്ങാടിക്കടവ് ജംക്ഷനുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചു.
ടൗൺ പ്രദേശത്തെ എല്ലാ പേ ആൻഡ് പാർക്കുകളും മർച്ചന്റ്സ് അസോസിയേഷൻ ഏറ്റെടുക്കും. ആലുവ റോഡിൽ മർച്ചന്റ്സ് അസോസിയേഷൻ കാർ പാർക്കിങ്ങിന് സൗകര്യമൊരുക്കും.
വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റും വരുന്ന എല്ലാ വാഹനങ്ങൾക്കും ഒരു മാസക്കാലം സൗജന്യമായി പാർക്ക് ചെയ്യാം.ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ട്രാഫിക് പൊലീസുകാരെയും വാർഡന്മാരെയും നിയോഗിക്കും.കൂടുതലായി നിയോഗിക്കുന്ന വാർഡന്മാർക്ക് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വേതനം നൽകും.
സൗജന്യ കാർ പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ഷിയോ പോൾ നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
അങ്കമാലി എസ്എച്ച്ഒ എ. രമേശ്, എൻ.വി.പോളച്ചൻ, ബിജു പൂപ്പത്ത്, ഡെന്നി പോൾ, ബിനു തര്യൻ, ജോബി ജോസ്, കെ.ഒ.ബാസ്റ്റിൻ, മീര അവറാച്ചൻ, ഗ്രേസി തോമസ്, ഡാന്റി ജോസ്, സാൻജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]