
മറയൂർ∙ മറയൂർ – കാന്തല്ലൂർ റോഡ് നവീകരണത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച് ഭാരവാഹനങ്ങൾ കയറി റോഡ് തകർത്തതായി പരാതി. പൊതുമരാമത്ത് വകുപ്പാണ് മറയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തിങ്കളാഴ്ചയാണ് മറയൂർ മുതൽ ആനക്കോട്ട പാർക്ക് വരെയുള്ള അഞ്ച് കിലോമീറ്റർ ബിഎംബിസി നിലവാരത്തിൽ ടാറിങ് തുടങ്ങിയത്.
വാഹനങ്ങൾക്ക് നിയന്ത്രണവും ഭാര വാഹനങ്ങൾക്ക് പൂർണ നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഇന്നലെ നിരോധന ലംഘിച്ച് വന്ന ലോറി വളവിൽ കുടുങ്ങി.
ഇവിടെ നിന്ന് തിരിച്ചെടുക്കാനുള്ള ശ്രമത്തിൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞു. തുടർന്ന് നിർമാണ ജോലിക്കുള്ള ടിപ്പർ കെട്ടി വലിച്ചാണ് ലോറി നീക്കിയത്. നിരോധനം നീക്കുന്നതുവരെ ഭാര വാഹന ഡ്രൈവർമാരും ഉത്തരവാദിത്തപ്പെട്ടവരും സഹകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു. റോഡ് നിർമാണം നടക്കുന്ന ആനക്കോട്ട
പാർക്കിന് താഴെ പത്തടി പാലത്തിന് സമീപം രണ്ട് അപകട വളവുകളുണ്ട്.
ഇത് വീതി കൂട്ടാൻ വനംവകുപ്പ് അനുവദിക്കാത്തതിനാൽ അഞ്ചര മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. ഈ ഭാഗം വീതി കൂട്ടിയില്ലെങ്കിൽ അപകടം തുടർക്കഥയാകുമെന്നും നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]