
‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ താരമാണ് സ്വാസിക വിജയ്. സിനിമയിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിലും സജീവമാണ്.
ലബ്ബർ പന്ത്, കാർത്തിക് സുബ്ബരാജ്- സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ റെട്രോ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായിരുന്നു സ്വാസിക. ഇപ്പോഴിതാ തെലുങ്കിൽ നിന്നും വന്ന ഒരു അവസരത്തെ കുറിച്ച് സംസാരിക്കുകയാണ് സ്വാസിക.
തനിക്ക് തുടർച്ചയായി അമ്മ വേഷങ്ങൾ വരാറുണ്ടെന്നും, എന്നാൽ ഈയടുത്ത് രാംചരണിന്റെ അമ്മയായി ഒരു സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും സ്വാസിക പറയുന്നു. “തുടര്‍ച്ചയായി എനിക്ക് അമ്മ വേഷങ്ങള്‍ വരാറുണ്ട്.
അതില്‍ എനിക്ക് ഷോക്ക് ആയത് രാംചരണിന്റെ അമ്മയായി ഒരു സിനിമയിലേക്ക് വിളിച്ചപ്പോഴാണ്. പെഡ്ഡി എന്നൊരു വലിയ സിനിമയിലാണ് എന്നെ ആ ഒരു കഥാപാത്രത്തിനായി വിളിച്ചത്.
പക്ഷെ ആ കഥാപാത്രത്തിനോട് ഞാന്‍ നോ പറഞ്ഞു. ഞാന്‍ ആ കഥാപാത്രം ചെയ്താല്‍ എങ്ങനെ വരുമെന്ന് എനിക്കറിയില്ല.
പക്ഷെ ഇപ്പോള്‍ രാംചരണിന്റെ അമ്മയായി അഭിനയിക്കാനുള്ള ആവശ്യം എനിക്കില്ല. പിന്നീട് ചെയ്യണമെന്ന് തോന്നിയാല്‍ ചെയ്യാം പക്ഷെ ഇപ്പോ അതിനോട് ഞാന്‍ നോ പറഞ്ഞു.” സ്വാസിക പറഞ്ഞു.
പെഡ്ഡി എന്ന ചിത്രത്തിലേക്കായിരുന്നു സ്വാസികയ്ക്ക് ക്ഷണം ലഭിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം കറുപ്പ് ആണ് സ്വാസികയുടെ ഇനി വരാൻ പോകുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം കല്യാണം കഴിഞ്ഞതിന് ശേഷം തനിക്ക് സിന്ദൂരം ധരിക്കുന്നത് ഇഷ്ടമാണെന്നും ട്രോളുകൾ തന്നെ ബാധിക്കില്ലെന്നും സിന്ദൂരം ഇടുക, താലിയിടുക എന്നൊക്കെ പറയുന്നത് തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ് എന്നും സ്വാസിക പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]