സ്വന്തം ലേഖകൻ
മുണ്ടക്കയം: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. ഇതുമൂലം പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന കുഴികള്‍ക്ക് പരിഹാരം കാണാൻ അധികൃതര്‍ക്ക് ആവുന്നില്ല. പുത്തൻചന്തയില്‍ റോഡിന്റെ മദ്ധ്യത്തിലായി രൂപപ്പെട്ടിരിക്കുന്ന വലിയ രണ്ടു കുഴികള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
കുഴിയില്‍ ടയറുകള്‍ അകപ്പെട്ടാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുമെന്ന് ഉറപ്പാണ്. ഈ കുഴി മൂടുവാനോ അപകട സാദ്ധ്യത ഒഴിവാക്കുവാനോ ഇതുവരെ നടപടിയില്ല. റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടുന്നതാണ് റോഡില്‍ കുഴികള്‍ രൂപപ്പെടുവാനുള്ള പ്രധാന കാരണം. വരിക്കാനി കവല മുതല്‍ കോസ്വേ ജംഗ്ഷൻ വരെ ഇത്തരത്തില്‍ നിരവധി കുഴികളാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ഉണ്ടായിട്ടുള്ളത്.
ടൗണിലും പൈപ്പുകള്‍ പൊട്ടാറുണ്ട്. പൈപ്പ് പൊട്ടി മുകളിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം മൂലമാണ് ടാറിംഗ് തകരുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. എന്നാല്‍ നടപടികളൊന്നും ഇതുവരെ ഉണ്ടാകുന്നില്ല. ഇപ്പോള്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിന് സമീപം റോഡിന്റെ ഒരു വശത്ത് കഴിഞ്ഞ ഒരു മാസം മുമ്ബ് വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഉണ്ടായ നിരവധി കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുകയാണ് പതിവ്.
ഇവ കുറച്ചു ദിവസം കഴിയുമ്ബോള്‍ വീണ്ടും തുറന്നുവരും. സമീപത്തെ വ്യാപാരികള്‍ക്കും ഇതുമൂലം ദുരിതമാണ്. മഴ സമയത്ത് വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്ബോള്‍ പൊതുജനങ്ങളുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും നിത്യ കാഴ്ചയാണ്. കാലപ്പഴക്കംചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാൻ വാട്ടര്‍ അതോറിറ്റി തയാറാകുക എന്നതുമാത്രമാണ് പോംവഴിയെന്ന് നാട്ടുകാര്‍ പറയുന്നു.
The post മുണ്ടക്കയത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവ് കാഴ്ച്ച; പൈപ്പ് പൊട്ടി മുകളിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദം മൂലം ടാറിംഗ് തകർന്നു; പുത്തൻചന്തയിലെ ഇരുചക്ര വാഹന യാത്രക്കാര്‍ റോഡില്‍ രൂപപ്പെടുന്ന കുഴികളുടെ ഭീഷണിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]