
ആലക്കോട്∙ പഞ്ചായത്ത് വാർഡ് അതിർത്തി പുനർനിർണയ തീരുമാനം അട്ടിമറിക്കാൻ യുഡിഎഫ് ഗൂഢനീക്കം നടത്തുകയാണെന്നും ഇതിന് പഞ്ചായത്ത് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ച് സിപിഎം പ്രവർത്തകർ ആലക്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നിൽ പ്രതിഷേധിച്ചു. പഞ്ചായത്തിലെ ചെറുപാറ വാർഡിലേക്ക് മേരിഗിരിയിലെ 200 ഓളം വോട്ടർമാരെ മാറ്റുന്നതിലും ചെറുപാറയിലെ എൽഡിഎഫ് വോട്ടുകൾ തിമിരി വാർഡിലേക്ക് മാറ്റി രണ്ടു വാർഡുകളും അശാസ്ത്രീയമായി വിഭജിക്കുന്നതിനും എതിരെയാണ് പ്രതിഷേധിച്ചത്.
ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. പി.വി.ബാബുരാജ്, പി.പി.സത്യൻ, വിജയൻ പാലേരി, കെ.ഹരീഷ്, എം.എസ്.സുരേഷ്, ഇ.കെ.മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]