
ധർമ്മശാല ∙ ആന്തൂർ നഗരസഭാ ആരോഗ്യ വിഭാഗം നഗരസഭയിലെ 11 ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങൾ ഉൾപ്പെടെ പിടികൂടി. ഇല റസ്റ്ററന്റ് പറശ്ശിനിക്കടവ് 2255 എന്നീ ഹോട്ടലുകളിൽ നിന്നു ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങളും ബക്കളം കെ ഫോർ കട്ടൻ, സൗപർണിക ബേക്കറി എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തതായി നഗരസഭ അധികൃതർ അറിയിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങൾ, നിരോധിത പ്ലാസ്റ്റിക്കുകൾ എന്നിവ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ക്ലീൻ സിറ്റി മാനേജർ ടി.അജിത്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വ ജോസഫ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.പി.അജീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]