
ബത്തേരി∙ അത്തം പിറന്നതോടെ പൂക്കച്ചവടവും തകൃതിയായി. വഴിയോരത്തും ഒഴിഞ്ഞ സ്ഥലങ്ങളിൽ താൽക്കാലിക ഷെഡുകൾ നിർമിച്ചും പൂക്കച്ചവടക്കാർ കളം നിറഞ്ഞു കഴിഞ്ഞു.
ഓറഞ്ചും മഞ്ഞയും നിറമുള്ള ചെണ്ടുമല്ലിപ്പൂക്കളാണ് പൂക്കടകളിലെ നിറഞ്ഞ കാഴ്ച. ഓറഞ്ച് ചെണ്ടുമല്ലിക്ക് കിലോ ഗ്രാമിന് 60 ഉം മഞ്ഞയ്ക്ക് 140 രൂപയുമാണ് വില.
മറ്റു പൂക്കൾക്കെല്ലാം അതിലും കൂടിയ വിലയാണ്. ഗുണ്ടൽപേട്ടിൽ നിന്നുള്ള പൂക്കളെത്തുന്ന ആദ്യ ടൗണാണ് ബത്തേരി.
അതിനാൽ തന്നെ ഗുണ്ടൽപേട്ടിലെ പൂക്കൾക്ക് ഇവിടെ അൽപം വില കുറവാണ്. എന്നാൽ ബെംഗളൂരുവിൽ നിന്നെത്തുന്ന പൂക്കൾക്ക് അധികമാണ് വില. വിനായക ചതുർഥി ഉത്സവങ്ങൾ നടക്കുന്നതിനാൽ പൂക്കൾക്ക് ഇപ്പോൾ വലിയ ഡിമാൻഡാണ്.
ചതുർഥി ആഘോഷങ്ങൾ കഴിയുന്നതോടെ വില കുറഞ്ഞേക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]