
പയമ്പ്ര∙ പുറ്റുമണ്ണിൽ താഴം സ്വകാര്യ കോച്ചിങ് സെന്റർ ഹോസ്റ്റലിൽ നിന്നു മലിനജലം റോഡിലേക്കും അഴുക്കുചാലിലും ഒഴുക്കി എന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ചേവായൂർ പൊലീസ് എത്തി ഹോസ്റ്റൽ അധികൃതരും നാട്ടുകാരുമായും ചർച്ച നടത്തി മലിനീകരണം സംവിധാനം പൂർണമായി പ്രവർത്തന സജ്ജമാകുന്നത് വരെ ഹോസ്റ്റൽ പ്രവർത്തനം നിർത്തി വയ്ക്കാനും ഇന്നത്തോടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളെ മാറ്റുന്നതിനും തീരുമാനിച്ചതോടെ ആണ് സംഘർഷാവസ്ഥ ഒഴിവായത്.
ഇന്നലെ വൈകിട്ട് 6ന് സമീപത്തെ റോഡിലൂടെ ശുചിമുറി മാലിന്യം അടക്കമുള്ള മലിനജലം പുറത്തേക്ക് ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഏഴരയോടെ നാട്ടുകാർ കുരുവട്ടൂർ പഞ്ചായത്ത് അംഗം പി.പി.ശശികലയുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തി പ്രതിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 18ന് സമാന രീതിയിൽ പുറത്തേക്ക് മലിനജലം ഒഴുക്കിയെന്ന് ആരോപിച്ച് നാട്ടുകാർ സംഘടിച്ച് എത്തി പ്രതിഷേധിക്കുകയും ചേവായൂർ പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന ചർച്ചയിൽ മലിനജലം ടാങ്കർ ലോറിയിൽ നീക്കം ചെയ്യാമെന്ന് ഉറപ്പു നൽകിയിരുന്നതായും നാട്ടുകാർ ആരോപിച്ചു. അഞ്ഞൂറോളം വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മലിനീകരണ നിയന്ത്രണ സംവിധാനവും ഇല്ല എന്നാണ് നാട്ടുകാരുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]