
ഹരിപ്പാട്∙ ജീവകാരുണ്യ പ്രവർത്തകന്റെ ജന്മദിനാഘോഷം രണ്ടു നിർധന കുടുംബങ്ങൾക്കു വീടു നിർമാണത്തിനുള്ള കൈത്താങ്ങായി മാറി. ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ കാർത്തികപ്പള്ളി കാക്കശേരിൽ ഷാജി കെ.ഡേവിഡാണു പിറന്നാൾ ചാലഞ്ച് നടത്തി 4.06 ലക്ഷം രൂപ സമാഹരിച്ചത്. തുക കൊണ്ടു നിർധനരായ 2 പേർക്കു വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
വീട് പൂർത്തീകരിക്കുന്നതിനുള്ള തുക സുമനസ്സുകളിൽ നിന്നു കണ്ടെത്താനാണ് ഷാജി കെ.ഡേവിഡ് ലക്ഷ്യമിടുന്നത്. ജോഷ്വ മാർ ഇഗ്നാത്തിയോസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്നതിനായാണു 10 വർഷം മുൻപ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ എന്ന പേരിൽ കാരുണ്യ പ്രവർത്തനത്തിനു തുടക്കമിട്ടത്. പിന്നീട് വിവിധ ചാലഞ്ച് സംഘടിപ്പിച്ച് 90 കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കി.
സുമനസ്സുകളുടെ കാരുണ്യത്തിൽ അനേകം പേർക്ക് ചികിത്സാ ധന സഹായവും മംഗല്യ ഭാഗ്യവും ഷാജി കെ.ഡേവിഡിന്റെ നേതൃത്വത്തിൽ നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]