തിരുവമ്പാടി∙ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. കള്ളാടിയിൽ തുരങ്കം ആരംഭിക്കുന്നിടത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാത ഒരുക്കിത്തുടങ്ങി. പ്രവൃത്തിയുടെ ഒൗദ്യോഗിക ഉദ്ഘാടനം 31ന് 3ന് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.8.11 കിലോമീറ്റർ ദൂരം വരുന്ന തുരങ്കപ്പാതയുടെ അനുമതികൾ പൂർണമായി ലഭിച്ചു.
ജില്ലയിൽ ആനക്കാംപൊയിൽ –മറിപ്പുഴ ഭാഗത്ത് തുരങ്ക മുഖത്തുനിന്ന് 500 മീറ്റർ ദൂരത്തേക്ക് 80 മീറ്റർ വീതിയിലാണ് പദ്ധതി ഏരിയ നിശ്ചയിച്ചത്.ഈ പ്രദേശത്ത് ഇരു തുരങ്ക മുഖത്ത് നിന്നുമായി 2 പാലങ്ങൾ ഇരുവഞ്ഞി പ്പുഴയ്ക്കു മീതെ 25 മീറ്റർ വീതിയിൽ 75 മീറ്റർ നീളത്തിൽ നിർമിക്കും. പാലത്തിലേക്ക് നാലുവരി പാത അപ്രോച്ച് റോഡും നിർമിക്കും.
തുരങ്കപ്പാതയുടെ നിർമാണത്തിനായി കുണ്ടൻതോടിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചു.
ഇതിലേക്ക് ആവശ്യമായ 12 മീറ്റർ ഉയരമുള്ള മോണോ പോൾ കാലുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചു.കൊങ്കൺ റെയി ൽവേ കോർപറേഷന്റെ മേൽനോട്ടത്തിൽ ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ കമ്പനിയാണ് നിർമാണ കരാർ എടുത്തിട്ടുള്ളത്. മേപ്പാടി റോഡിൽ നിന്ന് 300 മീറ്റർ അകലെ നിന്നാണ് തുരങ്കം ആരംഭിക്കുക. ഇവിടേക്കുള്ള പാതയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. ഓഫിസ് ഒരുക്കുന്നതിനുള്ള ജോലികൾ തുടങ്ങി.
തൊഴിലാളികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

