പന്തളം ∙ കുരമ്പാല തെക്ക് എരിചുരുളിമലയിൽനിന്ന് മണ്ണെടുക്കാനുള്ള നീക്കം തടഞ്ഞ സംരക്ഷണസമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. വാർഡ് കൗൺസിലർ ജി.രാജേഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ് ഉൾപ്പെടെയുള്ളവരെയാണു ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീടു വിട്ടയച്ചു.
ഇന്നലെ രാവിലെ 11നാണു മണ്ണെടുപ്പിനുള്ള ശ്രമം തുടങ്ങിയത്. ഇതിനെ സംരക്ഷണസമിതി പ്രവർത്തകർ എതിർത്തു.
എസ്എച്ച്ഒ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ്, കലക്ടറുടെ ഉത്തരവുണ്ടെന്നും പ്രവർത്തകരോട് പിൻമാറണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അവർ അതിനു തയാറായില്ല.
പിന്നീട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുരമ്പാല പ്രദേശത്തിന് തന്നെ ദോഷം സൃഷ്ടിച്ചേക്കാവുന്ന മണ്ണെടുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഇതിന്റെ വിധി വരുന്നതിനു മുൻപു മണ്ണെടുക്കരുതെന്നാണ് ആവശ്യമെന്നും കൗൺസിലർ ജി.രാജേഷ് കുമാർ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]