
മാങ്ങാട് ∙ പഴമയെ ഓർത്തെടുക്കാൻ ഗ്രാമീണ കായിക വിനോദമായ കാടികളി മത്സരം നടത്തി മാങ്ങാട്ടെ പ്രാദേശിക കൂട്ടായ്മ. മൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം, പീപ്പിൾസ് മാങ്ങാട് എന്നിവയുടെ നേതൃത്വത്തിൽ വിവിധ പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് കാടികളി മത്സരം സംഘടിപ്പിച്ചത്.12 വയസ്സ് മുതൽ 60 പിന്നിട്ടവരടക്കമുള്ളവർ മത്സരത്തിൽ പങ്കാളിയായപ്പോൾ അതു ജനകീയമായി.
ജൂനിയർ വിഭാഗത്തിൽ 14 ടീമുകളും സീനിയറിൽ 15 ടീമുകളും പങ്കെടുത്തു.
കളിക്കാനുള്ള കാടിപ്പലക പല വീടുകളിൽ നിന്നാണു എത്തിച്ചത്. മുൻകാലങ്ങളിൽ വീടുകളിൽ മഞ്ചാടിക്കുരു ഉപയോഗിച്ചാണ് കാടിക്കളി നടത്തിയത്.
ഓണാഘോഷത്തിന്റെ മുന്നോടിയായി പഴയകാല നാടൻ കളി പുതുതലമുറയ്ക്കു പകർന്നു നൽക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയതെന്നു സംഘാടകർ പറഞ്ഞു.
മത്സരത്തിൽ നിഷ ശെൽവൻ, നിവേദ് മണി, പി.ശിവനന്ദ് എന്നിവർ ജൂനിയർ വിഭാഗത്തിലും ശ്രിലക്ഷ്മി അമരാവതി, എം. കാർത്ത്യായനി, ടി.ശ്രീധരൻ അണിഞ്ഞ എന്നിവർ സീനിയർ വിഭാഗത്തിൽ ജേതാക്കളായി.
പി.വി.കെ അരമങ്ങാനം, വിശ്വൻ ജയപുരം, കെ.രാഘവൻ എന്നിവർ മത്സരം നിയന്ത്രിച്ചു. സമാപനത്തോടുനുബന്ധിച്ച് നടത്തിയ സ്നേഹ സംഗമം പി.വി.സുമേഷ് ഉദ്ഘാടനം ചെയ്തു കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ടി.എം.അന്നാമ്മ സമ്മാനം വിതരണം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]