
കൊച്ചി ∙ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നതോടെ ഗോവയുടെ മുഖഛായ മാറുമെന്ന് ഗോവൻ ജല ഗതാതത മന്ത്രി സുഭാഷ് ദേശായി. വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾക്ക് കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.
ഗോവയിൽ 90 കിലോമീറ്ററോളം നീണ്ട ഉൾനാടൻ ജലപാതകളാണ് ഉള്ളത്.
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ നിരവധി ഐലൻഡുകളുമുണ്ട്.
ഇവിടേക്ക് റോഡ് മാർഗം എത്താൻ കഴിയില്ല. ഇവയെ തമ്മിൽ ബന്ധിപ്പിച്ച് വാട്ടർ മെട്രോ വരുന്നത് പ്രദേശത്തിന്റെ വികസനത്തിന് വഴിതുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുമായി ചർച്ച നടത്തിയ അദ്ദേഹം, ഗോവയുടെ വാട്ടർ മെട്രോ പദ്ധതിക്ക് വേണ്ടി കൊച്ചി മെട്രോ നടത്തുന്ന സാധ്യതാ പഠന റിപ്പോർട്ടിന് വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും പറഞ്ഞു.
റിവർ നാവിഗേഷൻ വകുപ്പ് ഡയറക്ടർ വിക്രം സിങ് രാജെ ബോസ്ലെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഹൈക്കോടതിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോയിൽ ഗോവൻ സംഘം യാത്രയും നടത്തി.
കെഎംആർഎൽ ഡയറക്ടർമാരായ ഡോ. എം.പി.
രാം നവാസ്, സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്പോർട്ട്) ഷാജി ജനാർദ്ദനൻ എന്നിവർ പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ വിശദീകരിച്ചു.
രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് ഗോവ. ഇവയുടെ സാധ്യതാ പഠനം നടത്തുന്നത് കെഎംആർഎൽ ആണ്.
ഗോവയിലെ പഠനവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച കെഎംആർഎല്ലിന്റെ പഠന സംഘം അടുത്തമാസം ഗോവ സന്ദർശിക്കും.
ഇതിന് മുന്നോടിയായി കൊച്ചിയിലെ വാട്ടർ മെട്രോ സംവിധാനം പരിശോധിക്കുന്നതിനും മനസ്സിലാക്കുന്നതിനുമാണ് ഗോവൻ സംഘം കൊച്ചിയിലെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]