
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ ഗ്രൗണ്ട് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിലാണ് ബിസിസിഐ നിലവാരത്തിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. ഉന്നതനിലവാരത്തിലുള്ള ഫുട്ബോൾ ഗ്രൗണ്ടും അത്ലറ്റിക് ട്രാക്കും ഇതോടനുബന്ധിച്ചു നിർമിക്കും.
50 കോടി രൂപയുടെ പദ്ധതിയാണ് ഇതിനുവേണ്ടി തയാറാക്കുന്നത്.
സർവകലാശാല ഗ്രൗണ്ട് 30 വർഷത്തേക്കു കെസിഎയ്ക്കു പാട്ടക്കരാറിനു നൽകാനാണു ധാരണ ആയതെന്നു വൈസ് ചാൻസലർ ഡോ. കെ.കെ.
ഗീതാകുമാരി പറഞ്ഞു. സർവകലാശാലയ്ക്കു സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതിനാൽ നിലവിലുള്ള ഗ്രൗണ്ട് സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്.
ഇവിടെ സ്റ്റേഡിയം വരുന്നതു സംസ്കൃത സർവകലാശാലയ്ക്കു മുതൽക്കൂട്ടാകും.
കെസിഎലുമായി ധാരണാപത്രം ഒപ്പിടുന്നതിനുള്ള നടപടികൾ തുടരുകയാണ്. സ്റ്റേഡിയത്തോടനുബന്ധിച്ചു സ്പോർട്സ് ഹോസ്റ്റൽ നിർമിക്കണമെന്ന സർവകലാശാലയുടെ ശുപാർശ കെസിഎയ്ക്കു നൽകിയിട്ടുണ്ടെന്നു വൈസ് ചാൻസലർ പറഞ്ഞു. കെസിഎ ഇതുസംബന്ധിച്ചു ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അധികൃതരുമായി 2 വട്ടം ചർച്ച നടത്തി. നിർമാണത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു.
15 ഏക്കർ വിസ്തൃതിയിലാണു നിലവിലുള്ള ഗ്രൗണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]