
എണ്ണയ്്ക്കാട് ∙ ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട് ജംക്ഷനും പരിസരപ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായി. ഇലഞ്ഞിമേൽ– ഹരിപ്പാട് റോഡിലുള്ള കുട്ടംപേരൂർ പാലത്തിനു ഇരുവശത്തും പാലത്തിനു താഴ്വശത്തുള്ള കുറ്റിക്കാട്, എണ്ണയ്ക്കാട് കടവ്, സമീപത്തെ സ്കൂൾ മൈതാനം, പഞ്ചായത്തിനു കിഴക്കു ഭാഗം എന്നിവിടങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുകയാണ്.
എണ്ണയ്ക്കാട്ടെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലുമായി യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി തെരുവുനായ്ക്കൾ മാറി. ഇപ്പോൾ പ്രഭാത സവാരിക്കാരിൽ പലരും നടത്തം നിർത്തി.
പത്രവിതരണക്കാരുടെ വാഹനത്തിനു പുറകേ ഓടി കടിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. കുട്ടംപേരൂരാറിന്റെ തീരത്തു പാലത്തിനു താഴെയടക്കമുള്ള സ്ഥലങ്ങളിൽ ഭക്ഷണം, അറവുമാലിന്യ അവശിഷ്ടങ്ങളടക്കമുള്ളവ വലിച്ചെറിയുന്നതിനാൽ നായ്ക്കൾ അവിടം കേന്ദ്രീകരിക്കുന്നതായും ആരോപണമുണ്ട്.
പഞ്ചായത്തിൽ അടുത്തിടെയെങ്ങും തെരുവുനായ്ക്കളെ പിടികൂടിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]