
പണസമ്പാദനം ഉന്നമിടുന്ന ഓൺലൈൻ മണി ഗെയിമുകൾ കേന്ദ്രം പുതിയ നിയമം അവതരിപ്പിച്ച് നിരോധിക്കുന്നതിന് ആഴ്ചകൾക്കുമുൻപ് നസാറ ടെക്നോളജീസിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ച പ്രമുഖ ഓഹരി നിക്ഷേപക രേഖ ജുൻജുൻവാലയുടെ നടപടി വൻ ചർച്ചയാകുന്നു. നസാറ ടെക്നോളജീസിൽ തനിക്കുണ്ടായിരുന്ന 61.8 ലക്ഷം ഓഹരികളാണ് ഒന്നിന് 1,225 രൂപയ്ക്കുവീതം രേഖ ജൂൺപാദത്തിൽ വിറ്റഴിച്ചത്.
ഇതുവഴി 334 കോടി രൂപയും നേടി.
This is insider trading. Pure & simple.
In the US, SEC would do full investigation including subpoenas, phone & digital records. In India, Bhakts applaud while sleeps.
And no – I am not going to live in the US. ഇതിനുശേഷമാണ്, കഴിഞ്ഞവാരം കേന്ദ്രം ഓൺലൈൻ ഗെയിം നിരോധന ബിൽ പാസാക്കിയത്.
ഈ രംഗത്തെ കമ്പനികളെല്ലാം അതോടെ പണമിടപാടുള്ള ഗെയിമുകൾ നിർത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രം ബിൽ കൊണ്ടുവരുന്ന വിവരം രേഖ ജുൻജുൻവാല മുൻകൂട്ടി അറിഞ്ഞിരുന്നോയെന്ന വിമർശനങ്ങളാണ് ഉയരുന്നത്.
ബിൽ വരുന്നതിന് മുൻപേ ഓഹരികൾ വിറ്റൊഴിഞ്ഞതിനാൽ, കനത്ത നഷ്ടം നേരിടുന്നതിൽ നിന്നാണ് രേഖ ‘രക്ഷപ്പെട്ടതും’.
രേഖയുടേത് ‘ഇൻസൈഡർ ട്രേഡിങ്’ ആണെന്ന് വ്യക്തമാണെന്ന വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയ്ത്രയും രംഗത്തെത്തി. അമേരിക്കയിലായിരുന്നെങ്കിൽ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (എസ്ഇസി) ഇപ്പോഴേ രേഖയ്ക്കെതിരെ അന്വേഷണം തുടങ്ങുമായിരുന്നു.
ഇവിടെ, ഇന്ത്യയിൽ ഭക്തർ കൈയടിക്കുകയും സെബി ഉറങ്ങുകയുമാണെന്ന് മഹുവ പരിഹസിച്ചു.
Wife of late Rakesh Jhunjhunwala, Rekha Jhunjhunwala sold ₹334 cr gaming stake just before that gaming bill🤔
Kuch toh gadbad hai 👀
രേഖ ജുൻജുൻവാല ഓഹരി പൂർണമായി വിറ്റഴിക്കുകയും പിന്നാലെ കേന്ദ്രത്തിന്റെ നിയമം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തിൽ നസാറ ടെക്നോളജീസ് ഓഹരികൾ കനത്ത തകർച്ച നേരിട്ടിരുന്നു. ഇന്നും ഓഹരികൾ 11 ശതമാനത്തിലധികം ഇടിഞ്ഞ് 1,029 രൂപയിലാണ് ഉച്ചയ്ക്കത്തെ മുൻപുള്ള സെഷനിൽ വ്യാപാരം ചെയ്യുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിവില 26% ഇടിഞ്ഞു. ഈ മാസം 13ന് കുറിച്ച 1,453 രൂപയായിരുന്നു നസാറ ടെക് ഓഹരികളുടെ 52-ആഴ്ചയിലെ ഉയരം.
അതിൽ നിന്നാണ് വൻ വീഴ്ച.
കിഡ്ഡോപിയ, ആനിമൽ ജാം, ഫ്യൂസ്ബോക്സ്, കർവ് ഗെയിംസ്, വേൾഡ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് തുടങ്ങിയ ഗെയിമുകൾ അവതരിപ്പിച്ച കമ്പനിയാണ് നസാറ ടെക്നോളജീസ്. പോക്കർബാസിയുടെ മാതൃകമ്പനിയായ മൂൺഷൈൻ ടെക്നോളജീസിൽ 47.7% ഓഹരി പങ്കാളിത്തവുമുണ്ട്.
നസാറയുടെ വരുമാനത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നതും പോക്കർബാസിയാണ്. അഡ്ടെക്, ഇ-സ്പോർട്സ് രംഗങ്ങളിലും സാന്നിധ്യമുള്ള നസാറയുടെ മൊത്ത വരുമാനത്തിന്റെ 48.1 ശതമാനവും ലഭിച്ചിരുന്നത് ഗെയിമിങ്ങിൽ നിന്നായിരുന്നു.
കേന്ദ്രം നിരോധനം ഏർപ്പെടുത്തിയതോടെ പോക്കർബാസി, ഡ്രീം11, മൈ11 സർക്കിൾ, സൂപ്പി, എംപിഎൽ, പ്രോബോ തുടങ്ങിയ കമ്പനികൾ പണമിടപാട് ഉപയോഗിച്ചുള്ള ഗെയിമുകൾ (റിയൽ മണി ഗെയിം) നിർത്തുന്നതായി അറിയിച്ചിരുന്നു.
ഇവയുടെ വരുമാനത്തിന്റെ മുന്തിയപങ്കും ലഭിച്ചിരുന്ന റിയൽ മണി ഗെയിമുകൾക്കാണ് കേന്ദ്രം പൂട്ടിട്ടത്. ഇതോടെ വരുമാനം നിലയ്ക്കുമെന്നതിനാൽ ഈ കമ്പനികൾ മറ്റ് ടെക്നോളജി, ധനകാര്യ സേവന രംഗങ്ങളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.
ആരാണ് രേഖ ജുൻജുൻവാല?
പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയാണ് രേഖ.
‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നാണ് രാകേഷ് അറിയപ്പെട്ടിരുന്നത്. തന്റെയും ഭാര്യയുടെയും പേരിന്റെ ആദ്യക്ഷരങ്ങൾ ചേർത്ത് പേരിട്ടുകൊണ്ട് അദ്ദേഹം സ്ഥാപിച്ച നിക്ഷേപ കമ്പനിയാണ് റെയർ എന്റർപ്രൈസസ്.
2022ൽ അദ്ദേഹം അന്തരിച്ചതിനു പിന്നാലെ കമ്പനിയുടെ നിയന്ത്രണം രേഖ ഏറ്റെടുത്തു.
25ലേറെ കമ്പനികളുടെ ഓഹരികളിലായി മൊത്തം 41,000 കോടിയോളം രൂപയുടെ നിക്ഷേപം റെയർ എന്റർപ്രൈസസിന് നിലവിലുണ്ട്. മികച്ച ഓഹരികളെ കൃത്യമായി കണ്ടെത്തി നിക്ഷേപിക്കാനും ലാഭമെടുക്കാനും രാകേഷിനുണ്ടായിരുന്ന വൈദഗ്ധ്യം തനിക്കുംപകർന്നു ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ നിക്ഷേപകയുമാണ് രേഖ.
എന്താണ് ഇൻസൈഡർ ട്രേഡിങ്?
കമ്പനിയിൽ വലിയ ഓഹരി പങ്കാളിത്തമുള്ളവർക്കിടയിൽതന്നെ നടക്കുന്ന ഓഹരി കൈമാറ്റമാണ് ഇൻസൈഡർ ട്രേഡിങ്.
ചില വേളകളിൽ സുപ്രധാന വിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഓഹരി വിൽക്കുകയോ വാങ്ങുകയോ ചെയ്യാറുമുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഇതു വിമർശനങ്ങൾക്കും ചിലപ്പോൾ അന്വേഷണങ്ങൾക്കും ഇടവരുത്തുകയും ചെയ്യും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/Phenomൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]