
പായിപ്പാട് ∙ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പായിപ്പാട് ഗവ. എച്ച്എസ്എസിൽ നിർമിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 26 രാവിലെ 11ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷനാകും. മുൻ ജില്ലാ പഞ്ചായത്തംഗവും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എ.വി.റസലിന്റെ സ്മരണാർഥം ‘എ.വി.റസൽ മെമ്മോറിയൽ സ്റ്റേഡിയം’ എന്നാണ് സ്റ്റേഡിയത്തിനു പേര് നൽകിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മഞ്ജു സുജിത്തിന്റെ ഇടപെടലിൽ ജില്ലാ പഞ്ചായത്ത് 55 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിച്ചത്.
കാടുപിടിച്ചും തകർന്നും കിടക്കുന്ന സ്കൂൾ ഗ്രൗണ്ട് പുനർനിർമിക്കണമെന്ന് കായികപ്രേമികളുടെയും വിദ്യാർഥികളുടെയും ദീർഘനാളത്തെ ആവശ്യമായിരുന്നു. ഒന്നര ഏക്കറോളം സ്ഥലത്ത് ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൻ തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും അനുയോജിക്കുന്ന വിധമാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്. ചുറ്റുമതിലും കവാടവും നിർമിച്ചിട്ടുണ്ട്.
സ്കൂളിന്റെ പ്രവർത്തനത്തിനു തടസ്സമാകാത്ത വിധം പൊതുജനങ്ങൾക്കും സ്റ്റേഡിയം തുറന്നു നൽകാൻ ആലോചനയുണ്ട്. സ്കൂൾ വികസനസമിതി, പിടിഎ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ആലോചിച്ചാകും അന്തിമ തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]