
കൊല്ലം ∙ കേരളത്തിലെ സിപിഎം തീവ്ര വലതുപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് രാഷ്ട്രീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടു തീവ്ര വലതുപക്ഷമായ ബിജെപിയുടെ അതേ നയം പലപ്പോഴും കേരളത്തിലെ ഇടതുപക്ഷ മുന്നണി കൈക്കൊള്ളുകയാണ്. പഴയ കാലത്തെ കമ്യൂണിസ്റ്റ് സർക്കാരുകൾക്കൊന്നും പറ്റാത്ത ഈ രീതിക്ക് നവകേരളം എന്നു പേരിട്ടിരിക്കുകയാണ്.
ആ മുതലാളി മനോഭാവത്തിന്റെ ഒരു ഉദാഹരണമാണ് ആശാ സമരത്തോടുള്ള നിലപാട്.
സമരം ചെയ്യുന്നവരെ കളിയാക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ 9 വർഷ കാലമായി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സങ്കടങ്ങൾ മാറ്റാൻ ഇവർക്ക് സാധിച്ചിട്ടില്ല.
കേരളം ലഹരിയുടെ തലസ്ഥാനമായി മാറിയെന്നുംസതീശൻ പറഞ്ഞു.
വിവിധ സംഘടനകളിൽ നിന്ന് ഫോർവേഡ് ബ്ലോക്കിലേക്കു വന്നവർക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ അംഗത്വം വിതരണം ചെയ്തു. എസ്.കുട്ടപ്പൻ ചെട്ടിയാർ അധ്യക്ഷത വഹിച്ചു.
ടി.മനോജ് കുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കളത്തിൽ വിജയൻ, ബി.രാജേന്ദ്രൻ നായർ, എം.രവീന്ദ്രൻ, വിനീഷ് സുകുമാരൻ, ഷാജികുമാർ, എം.രാമചന്ദ്രൻ ചെട്ടിയാർ, ബി.രാമചന്ദ്രൻ നായർ, സി.ഹരികുമാർ, കെ.എം.ദാമോദരൻ, എം.മോഹനൻ, വി.സി.നാരായണൻ, ബേപ്പൂർ മുരളീധരപ്പണിക്കർ, കെ.കെ.ദാമോദരൻ, ബി.രവീന്ദ്രനാഥ് റെഡ്യാർ, ഷണ്മുഖാനന്ദൻ, എം.അയ്യപ്പൻ, എൻ.പൊന്നപ്പൻ, കെ.കൃഷ്ണമൂർത്തി, മുരുഗൻ തേവർ, ജയൻ വിളപ്പിൽശാല, രേണുക മണി, പി.എ.സതീഷ് കുമാർ, ജിബിൻ കൃഷ്ണ, സ്റ്റാലിൻ പാരിപ്പള്ളി, ജി.നിശികാന്ത് എന്നിവർ പ്രസംഗിച്ചു.
‘ഫോർവേഡ് ബ്ലോക്കിനോട് ഇനി അവഗണന ഉണ്ടാവില്ല’
കൊല്ലം ∙ ഫോർവേഡ് ബ്ലോക്കിനോട് ഇനി അവഗണന ഉണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫോർവേഡ് ബ്ലോക്ക് യുഡിഎഫിലെ ഒരു പ്രധാന കക്ഷിയാണ്.
അവർക്ക് അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ലെന്ന വിഷമം ഞങ്ങൾക്കുണ്ട്. സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും നൽകും.
ടീം യുഡിഎഫ് ഒരു പാർട്ടിയെ പോലെ ഒന്നായി പ്രവർത്തിക്കുകയാണ്. ഒരു പഞ്ചായത്തിൽ പോലും യുഡിഎഫിനുള്ളിൽ പ്രശ്നങ്ങളില്ലെന്നും നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]