
വാരപ്പെട്ടിയിൽ ഡിജിറ്റൽ റീസർവേ ഇന്നു മുതൽ
കോതമംഗലം∙ വാരപ്പെട്ടി വില്ലേജിൽ ഡിജിറ്റൽ റീസർവേ നടപടികൾ ഇന്നു തുടങ്ങുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോഴിപ്പിള്ളിയിലാണു തുടക്കം.
പരാതികൾക്കു പിറവം റീസർവേ സൂപ്രണ്ട് മേഖലാ ഓഫിസിൽ ബന്ധപ്പെടാം. 0485 2242966.
അധ്യാപക ഒഴിവ്: വടകര സെന്റ് ജോൺസ്
കൂത്താട്ടുകുളം∙ യുപി വിഭാഗം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച സെപ്റ്റംബർ 10നു 10ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഓഫിസിൽ. 94475 78649.
ചെങ്ങമനാട് ജിഎച്ച്എസ്എസ്
നെടുമ്പാശേരി ∙ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27ന് രാവിലെ 11ന്.
പായസ ചാലഞ്ച് നാളെ
പെരുമ്പാവൂർ ∙ പുല്ലുവഴി ഗവ.എൽപി സ്കൂളിലെ ഫണ്ട് സമാഹരണത്തിനായി പിടിഎയുടെ നേതൃത്വത്തിൽ നാളെ പായസ ചാലഞ്ച് നടത്തും. 9544937003.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]