
എളങ്കുന്നപ്പുഴ∙ അഭിനയരംഗത്ത് അരനൂറ്റാണ്ടു പിന്നിട്ട നടി പൗളി വത്സനെ ജന്മനാട് ആദരിച്ചു.
ഓച്ചന്തുരുത്ത് ഇൻഫന്റ് ജീസസ് യുപി സ്കൂളിൽ ഏകാങ്കനാടകത്തിൽ അഭിനയിച്ചായിരുന്നു പൗളിയുടെ തുടക്കം. നായരമ്പലം വാടേൽ സെന്റ് ജോർജ് പള്ളിപ്പെരുന്നാളിനു നാടകത്തിൽ അഭിനയിച്ചു പൊതുവേദിയിലെത്തി.
പി.ജെ. ആന്റണി, സേവ്യർ പുൽപ്പാട്, കുയിലൻ, രാജൻ പി.
ദേവ്, ആലുമ്മൂടൻ, സലിംകുമാർ എന്നിവരുടെ നാടകസംഘങ്ങളിലൂടെ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു. 2008ൽ മമ്മൂട്ടി നായകനായ ‘അണ്ണൻതമ്പി’യിലൂടെ സിനിമയിലെത്തി.
ഇതിനകം 98 സിനിമകളിൽ വേഷമിട്ടു.
ഈമയൗ, ഒറ്റമുറി വെളിച്ചം എന്നിവയിലെ അഭിനയത്തിന് 2017ൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ‘സൗദി വെള്ളക്ക’യിൽ ദേവിക വർമയ്ക്കു ശബ്ദം നൽകിയതിന് 2022ൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡിനും അർഹയായി.
വൈപ്പിൻ ജയദർശൻ മ്യൂസിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ നൽകിയ ആദരം സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.
ഞാറയ്ക്കൽ ശ്രീനി അധ്യക്ഷത വഹിച്ചു. സംവിധായകൻ ജിബു ജേക്കബ്, തിരക്കഥാകൃത്ത് ബെന്നി പി.
നായരമ്പലം, നടി ദേവിക വർമ, അനിൽ പ്ലാവിയൻസ്, ഡിവൈഎസ്പി ടി.ആർ. രാജേഷ്, എം.എ.
ബാലചന്ദ്രൻ, ജോൺസൺ, ക്ലീറ്റസ്, ആദർശ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]