
മൂവാറ്റുപുഴ∙ നഗരറോഡ് വികസനത്തിന്റെ ഭാഗമായ റോഡ് ടാറിങ് ഇന്നാരംഭിക്കും. ഇതിന്റെ ഭാഗമായി റോഡിലെ കുഴികൾ മൂടി നിരപ്പാക്കുന്നതിനും എമൽഷൻ അടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയാക്കി.
10 സെന്റി മീറ്റർ കനത്തിലാണ് ആദ്യഘട്ട ഡിബിഎം ടാറിങ് നടക്കുക.
പിഒ ജംക്ഷനിൽ നിന്നാണ് ടാറിങ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുക.
ടാർ പ്ലാന്റ് ആരക്കുഴ പഞ്ചായത്തിലെ ആറൂർ ടോപ്പിലാണ് സജ്ജീകരിച്ചിട്ടുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ മഴ മാറി നിന്നതോടെയാണു ടാറിങ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ സാധിച്ചത്.
നഗരത്തിലെ റോഡ് നവീകരണം വൈകുന്നതിനെതിരെ ഹൈക്കോടതി ഇടപെടലും ഉണ്ടായിരുന്നു. ജോലികളുമായി ബന്ധപ്പെട്ടുള്ള വർക് ഷീറ്റ് ഉൾപ്പെടെ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിനിടയിലാണു ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ അതിവേഗം പൂർത്തിയാക്കാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്.
നഗരവികസനത്തിന്റെ ഏറ്റവും പ്രധാന ഘട്ടമാണു റോഡ് ടാറിങ്. ദീർഘനാളായി നഗര റോഡ് വികസനം മൂലം ദുരിതം അനുഭവിക്കുന്ന നഗരവാസികൾക്കും മറ്റും വലിയ ആശ്വാസമാകും.
എംസി റോഡിലെ കുഴി മൂടുന്ന കാര്യത്തിൽ അന്തിമ തീരുമാനവും ഇന്നുണ്ടായേക്കും.
കുഴി മൂടാതെ കച്ചേരിത്താഴം പാലത്തിനു സമീപമുള്ള ടാറിങ് സാധിക്കില്ല. പിഒ ജംക്ഷനിൽ നിന്നാരംഭിക്കുന്ന ടാറിങ് കച്ചേരിത്താഴത്ത് എത്തുമ്പോഴേക്കും കുഴി മൂടാനുള്ള ശ്രമമാണ് നടക്കുന്നത്.
എന്നാൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് കാന പുനർനിർമിച്ച ശേഷം കുഴി മൂടാൻ ദിവസങ്ങൾ എടുത്തേക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]