
വൈന്തല ∙ പാതയോരത്തെ ചതിക്കുഴി വീണ്ടും അപകടക്കെണിയായി. ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച ഭാഗത്തു ലോറിയുടെ ടയർ താഴ്ന്നു മണിക്കൂറുകളോളം അഷ്ടമിച്ചിറ–അന്നമനട
റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. കർണാടകയിലെ ബെല്ലാരിയിൽ നിന്നു 38 ടൺ ഉരുക്കുകമ്പികളുമായി എറണാകുളത്തേക്കു പോയിരുന്ന ഫ്ലാറ്റ് ബെഡ് ട്രെയ്ലർ ലോറിയാണു പിഡബ്ല്യുഡി റോഡിൽ വൈന്തല തൈക്കൂട്ടം ഭാഗത്തെ കുഴിയിൽ താഴ്ന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം.
മുരിങ്ങൂരിൽ ദേശീയപാത സർവീസ് റോഡ് ടാറിങ് നടന്നിരുന്നതു കാരണമുള്ള ഗതാഗതക്കുരുക്കു മൂലം പൊലീസ് ചാലക്കുടിയിൽ നിന്നു വഴി തിരിച്ചു വിട്ട
ലോറിയാണു ചെളിയിൽ കുടുങ്ങിയത്.തൃശൂർ പാലിയേക്കരയിൽ നിന്നു വലിയ ക്രെയിൻ എത്തിച്ചു ലോറി ഉയർത്തി നീക്കിയ ശേഷമാണു റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു മാസത്തിനിടെ നാലാമത്തെ വാഹനമാണ് ഇവിടെ റോഡിൽ അപകടത്തിൽപ്പെടുന്നത്.
പൈപ്പിടാൻ കുഴിച്ച ഭാഗം ശരിയായി മൂടി ടാർ ചെയ്യാത്തതു കാരണം എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്കു വശം നൽകാനായി പാതയോരത്തേക്ക് ഒതുക്കിയാൽ വാഹനങ്ങളുടെ ചക്രങ്ങൾ കുഴിയിലേകു താഴുകയാണ്. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമ്പോഴും അധികൃതർ നടപടിയെടുക്കുന്നില്ല. മാസങ്ങൾക്കു മുൻപു ജല അതോറിറ്റി ഓഫിസിൽ കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും കുത്തിയിരിപ്പു സമരം നടത്തിയപ്പോൾ അതിവേഗം പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]